samantha

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്തും ഡബ്ല്യൂ.സി.സിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചും നടി സാമന്ത രംഗത്ത്. മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്നുകാട്ടുകയാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍. സമാനമായ ഒന്ന് തെലങ്കാന സര്‍ക്കാരും കൊണ്ടുവരണമെന്ന ആവശ്യമാണ് സാമന്ത ഉന്നയിച്ചിരിക്കുന്നത്.

തെലുങ്ക് സിനിമ മേഖലയിലെ സ്ത്രീകള്‍ക്കു നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങളടക്കം പുറത്തുവരേണ്ടതുണ്ട്. സിനിമ മേഖലയിലെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇത്തരമൊരു നീക്കം ഏറെ സഹായകമാണ് എന്നാണ് സാമന്ത അഭിപ്രായപ്പെട്ടിരിക്കുന്നത്. 

‘തെലുങ്ക് സിനിമയിലെ വനിതകള്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു. കേരളത്തിലെ ഡബ്ല്യൂ.സി.സി അവരുടെ പ്രയത്നങ്ങള്‍ക്ക് തീര്‍ച്ചായായും കയ്യടി അര്‍ഹിക്കുന്നുണ്ട്. ചരിത്രപ്രധാനമായ ഒരു നീക്കത്തിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്നെത്തിച്ചത് അവരാണ്. 

തെലങ്കാന സര്‍ക്കാരിനോട്, ഞങ്ങള്‍ ഒരാവശ്യം മുന്നോട്ടുവയ്ക്കുകയാണ്. തെലുങ്ക് സിനിമ മേഖലയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിടണം. സുരക്ഷിതമായ ഒരു തൊഴിലിടത്തിന് അത് അനിവാര്യമാണ്’ എന്നാണ് സാമന്ത പറഞ്ഞിരിക്കുന്നത്.

ENGLISH SUMMARY:

Actor Samantha praised the Hema Committee report and applauded the persistent efforts of WCC in Kerala. She also urged the Telangana government to publish a similar report on sexual harassment in Telugu film industry.