വയനാട്ടിലെ ഉരുള്‍പൊട്ടല്‍ പ്രമേയമാക്കി ഹ്രസ്വചിത്രം. ഒറ്റപ്പാലം അനങ്ങനടി ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ആകാശക്കോട്ട എന്ന ചിത്രം സംവിധായകൻ ലാൽ ജോസ് പ്രകാശനം ചെയ്തു.
ചൂരൽമല ദുരന്തം പ്രമേയമാക്കി സ്കൂളിനു സമീപത്തെ അനങ്ങൻ മലയെ കേന്ദ്രീകരിച്ചാണു നിർമാണം. അനങ്ങൻ മലയോടു ചേർന്നു താമസിക്കുന്ന എട്ടാം ക്ലാസ് വിദ്യാർഥിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.
Also Read; ഇന്ത്യന്‍ സിനിമയുടെ ഉയരങ്ങളിലേക്ക് നടന്നുകയറിയ പൊക്കക്കാരന്‍; ബിഗ് ബീക്ക് 82ാം പിറന്നാള്‍
ദുരന്തത്തെക്കുറിച്ച് വിദ്യാർഥിയുടെ ഉപബോധമനസിലുള്ള ചിന്തയാണു ദുസ്വപ്നം പോലെ സിനിമയിൽ ചിത്രീകരിക്കുന്നത്. മലയാളം അധ്യാപിക സി.ലത, ഗണിത അധ്യാപകൻ എം.പി.സജിത്ത്, പത്താം ക്ലാസ് വിദ്യാർഥി ആദിനാഥ്, എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ. കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചത് മലയാളം അധ്യാപിക സൗമ്യ.
ഗാനത്തിന് ഈണം പകർന്നതു സംഗീതാധ്യാപിക കെ.ബീനയും. യോഗത്തിൽ അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റ് പി.ചന്ദ്രൻ അധ്യക്ഷനായി. സംവിധായകന്‍ ലാല്‍ ജോസ്, മലയാള മനോരമ സീനിയര്‍ കോ-ഓർഡിനേറ്റിങ് എഡിറ്റർ സുരേഷ് ഹരിഹരൻ മുഖ്യാതിഥിയായി.