പ്രേംനസീര്‍ സുഹൃത് സമിതിയുടെ മൂന്ന് ടെലിവിഷന്‍ പുരസ്കാരങ്ങള്‍ നേടി മഴവില്‍ മനോരമ. മികച്ച ഹാസ്യ സീരിയലിനുള്ള പുരസ്കാരം ശ്രുതി പിള്ള സംവിധാനം ചെയ്ത തട്ടീംമുട്ടീം നേടി. മറിമായം എന്ന സീരിയലിലെ സലീം ഹസനാണ് മികച്ച ഹാസ്യ നടന്. മഴവില്‍ മനോരമ സംപ്രേഷണം ചെയ്യുന്ന മണിമുത്തിലൂടെ സുനീഷ് അനില്‍ മികച്ച എഡിറ്റര്‍ക്കുള്ള പുരസ്കാരം നേടി. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കരം സംവിധായകനും തിരക്കഥാ കൃത്തുമായ വയലാര്‍ മാധവന് കുട്ടി, നടിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സീമ ജി.നായര്‍ എന്നിവര്‍ക്കാണ്. ചലച്ചിത്ര സംവിധായകനും ഗാനരചയിതാവുമായ ബാലുകിരിയത്ത് അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്.