മലയാളത്തിലെ അഭിനേതാക്കള്‍ എന്നതിലുപരി അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ദുൽഖർ സൽമാനും നസ്രിയ നസീമും. അരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ആഘോഷമാക്കാറുണ്ട് ആരാധകര്‍. കുഞ്ഞിയെന്നാണ് ദുല്‍ഖര്‍ നസ്രിയയെ വിളിക്കുന്നതെങ്കില്‍ ബം എന്നാണ് തിരിച്ചുള്ള പേര്. സലാല മൊബൈല്‍, സംസാരം ആരോഗ്യത്തിന് ഹാനീകരം, ബാംഗ്ലൂര്‍ ഡേയ്​സ് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. 

ദുല്‍ഖറിനൊപ്പമുള്ള ഒരു ഹൃദ്യമായ ഓര്‍മ പങ്കുവക്കുകയാണ് നസ്രിയ. ബാംഗ്ലൂര്‍ ഡേയ്​സിലെ ഒരു ഇമോഷ്​ണല്‍ രംഗത്തില്‍ ദുല്‍ഖറും തനിക്കൊപ്പം കരഞ്ഞുവെന്നാണ് നസ്രിയ പറഞ്ഞത്. 'ഞങ്ങള്‍ രണ്ടാളും നല്ല ക്ലോസാണ്. ആദ്യം ഞങ്ങള്‍ രണ്ടുപേരും കരഞ്ഞിരുന്നു. ഞാന്‍ പറയുന്നത് കേട്ടപ്പോള്‍ ദുല്‍ഖറിന് ഭയങ്കര സങ്കടമായി,' ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നസ്രിയ പറ‍ഞ്ഞു. 

അതേസമയം നസ്രിയയുടെ പുതിയ ചിത്രമായ സൂക്ഷ്​മദര്‍ശിനി റിലീസിന് ഒരുങ്ങുകയാണ്. ബേസില്‍ ജോസഫാണ് ചിത്രത്തിലെ നായകന്‍. ‌‌എം.സി. ജിതിനാണ് സൂക്ഷ്​മദര്‍ശിനി സംവിധാനം ചെയ്യുന്നത്. ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്, എ വി എ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ.വി. അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്

ENGLISH SUMMARY:

Nazriya Nazim shares a sweety memory with Dulquer Salmaan