അല്ലു അർജുൻ ഫഹദ് ഫാസിൽ ചിത്രം പുഷ്പ 2 നാളെ തിയറ്ററുകളിലേക്ക്. ലോകമാകമാനം 12,000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുക. കേരളത്തിൽ 500 സ്ക്രീനുകളിൽ ചിത്രമെത്തും. പുലർച്ചെ നാല് മണിക്കാണ് ആദ്യ ഷോ.
തെലുങ്കിലെ മറ്റൊരു താരത്തിനും ലഭിക്കാത്ത ഓപ്പണിങ് കലക്ഷൻ സ്വന്തമാക്കിയാണ് അല്ലു അർജുൻ ചിത്രം റിലീസിന് ഒരുങ്ങുന്നത്.ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്.
സുകുമാർ സംവിധാനം ചെയ്ത പുഷ്പ ദ റൈസ് എന്ന ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരവും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിരുന്നു. ചിത്രത്തിൽ അല്ലു അർജുനും ഫഹദ് ഫാസിലിനും പുറമെ രശ്മിക മന്ദാന, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സുമാണ് നിർമാതാക്കൾ.