ബാലയുടേയും കോകിലയുടേയും പഴയൊരു ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബാലയും ആദ്യ ഭാര്യയായ അമൃതയും ഒരുമിച്ച് നിൽക്കുന്നതാണ് ചിത്രം .ഈ ഫോട്ടോയിൽ ഒരു കൊച്ചുകുട്ടിയുണ്ട്. കോകിലയുടെ മുഖഛായയാണ് കുട്ടിക്കുള്ളത്. 'മാമാപ്പൊണ്ണ്, അതോ വേലക്കാരിയുടെ മകള്‍' എന്ന പേരിലാണ് ചിത്രം പ്രചരിച്ചിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ഇതാ ഈ വിഷയത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബാലയും ഭാര്യ കോകിലയും. താന്‍ ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ ലീക്കായ ചിത്രമാണെന്നും അതിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും ബാല പറയുന്നു. ‘ഞാന്‍ ഹോസ്പിറ്റലില്‍ കിടന്നപ്പോള്‍ ഫോണില്‍ നിന്ന് ചിത്രം ലീക്കായി, അതിന് പിന്നാലെ ഞാന്‍ പോകുന്നില്ല. ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നതിന് പിന്നില്‍ ആരോ ഉണ്ട്. നന്നായി കുടുംബം ജീവിതം കൊണ്ടുപോകുമ്പോള്‍ എന്‍റെ കുടുംബം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. കോകിലയുടെ മനസ് വേദനിപ്പിക്കുന്നത് ശരിയല്ലാ, എനിക്ക് ജീവിതം തന്നത് കോകിലയാണ്.ട്രൂ ലൗ ആണ് ഞങ്ങളുടേത്. കോകില കരഞ്ഞാല്‍ ഞാനും കരയും അതാണ് ഞങ്ങളെ ലക്ഷ്യം വയ്ക്കുന്നവരുടെ ലക്ഷ്യം’ ബാല പറയുന്നു.
അതേ സമയം സമൂഹ മാധ്യമങ്ങളിലൂടെ കോകിലയെ കടുത്ത ഭാഷയില്‍ ആക്ഷേപിക്കുന്നതിനെതിരെ രൂക്ഷമായ പ്രതികരണവുമായി ബാല രംഗത്തെത്തി. കോകിലയെ വേലക്കാരിയെന്ന് വിളിച്ച് ആക്ഷേപിക്കുന്നുെവന്നാണ് ബാലയുടെ ആരോപണം. ഇതിന് പിന്നിൽ ആരാണെന്ന് നന്നായി അറിയാമെന്നും, മാപ്പ് പറഞ്ഞില്ലെങ്കിൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും നടൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോയിൽ പറയുന്നു.