ഐഎഫ് എഫ് കെയില്‍ ഇടംപിടിച്ച് സെന്‍ട്രല്‍ സ്റ്റേററ് ലൈബ്രറിയിലെ സ്റ്റേററ് ലൈബ്രേറിയന്‍ ശോഭന പടിഞ്ഞാറ്റില്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ 'ഗേള്‍ഫ്രണ്ട്സ്'. പെണ്‍ ജീവിതത്തിന്റെ അധികമാരും കാണിക്കാത്ത കാഴ്ചകള്‍ അനാവരണം ചെയ്യുന്ന സിനിമയാണ് മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ ഇടംനേടിയ ഗേള്‍ഫ്രണ്ട്സ്.
പുസ്തകങ്ങളുടെ ലോകത്ത് നിന്നാണ് പുതിയ സംവിധായികയുടെ വരവ്. വായിച്ച് വായിച്ച് ലോക സിനിമകളുടെ കാഴ്ചക്കാരിയായി. 24 വയസില്‍ സിനിമ സ്വപ്നം കണ്ട ശോഭനയുടെ കാത്തിരിപ്പ് നീണ്ടത് അമ്പത് വയസുവരെ.
Also Read; ഇന്ത്യന്‍ സിനിമയുടെ ഗ്രേറ്റസ്റ്റ് ഷോമാന്‍ രാജ് കപൂറിന് ഇന്ന് ജന്മശതാബ്ദി
ട്രാന്‍സ് വുമണ്‍ അടക്കം വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ കഴിയുന്ന 5 സ്ത്രീകളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. രമ്യ വല്‍സലയാണ് പ്രധാന കഥാപാത്രങ്ങളിലൊരാള്‍. ഒരു സ്ത്രീ അവരുടെ ജീവിതത്തില്‍ അനുഭവിക്കുന്ന എല്ലാക്കാര്യങ്ങളും പച്ചയായി പറയുന്നു ഗേള്‍ഫ്രണ്ട്സ്. മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ ഇടം നേടിയ നാല് മലയാളി വനിതാ സംവിധായകരില്‍ ഒരാളാണ് ശോഭന.