വൈക്കത്ത് ഒരു അങ്കണവാടി പുനഃരുദ്ധാരണം ചെയ്തു നൽകി നടൻ ബാല. കൊച്ചുകുഞ്ഞുങ്ങൾ പഠിക്കുന്ന വിദ്യാലയത്തിന്റെ അവസ്ഥ ശോചനീയമായിരുന്നെന്നും അങ്കണവാടി അധികാരികൾ തന്നെ സമീപിച്ചപ്പോള്‍ പണിത് നല്‍കാം എന്ന് വാക്ക് പറഞ്ഞിരുന്നതായും ബാല പറയുന്നു. കുട്ടികൾക്ക് ആകർഷണീയമാകും വിധം മനോഹരമാക്കി മാറ്റിയിട്ടുണ്ട് അങ്കണവാടി. ഇതിനു പിന്നിൽ ഭാര്യ കോകിലയുടെ സാന്നിധ്യം ഉണ്ടെന്നും ബാല വ്യക്തമാക്കി .

കുഞ്ഞുങ്ങൾ നന്നായി പഠിക്കാൻ തങ്ങളാൽ കഴിയുന്നത് ചെയ്തു നൽകണം എന്നായിരുന്നു കോകില ബാലയോടായി പറഞ്ഞത്. ആ ആഗ്രഹത്തിന്റെ പൂർത്തീകരണം കൂടിയാണിത് എന്നാണ് ബാല പറയുന്നത്. വൈക്കത്തപ്പന്റെ ഭക്തയാണ് ബാലയുടെ ഭാര്യ കോകില. ഇവിടേയ്ക്ക് തന്നെ താമസം മാറിയതിൽ ഇങ്ങനെയൊരു കാരണം കൂടിയുണ്ടെന്നും ബാല വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:

vaikom Anganwadi was built and given to Bala