dileep-basil

തുടരെ തുടരെ ഹിറ്റുകളുമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് ബേസില്‍ ജോസഫ്. ബോക്സോഫീസിലെ താരമായി മാറുമ്പോഴും ജനപ്രിയ താരമെന്നാണ് പലരും ബേസിലിനെ വിശേഷിപ്പിക്കുന്നത്. പലപ്പോഴും നടന്‍ ദിലീപുമായി ബേസിലെ താരതമ്യം ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഇത്തരത്തിൽ താരതമ്യം ചെയ്യുന്നതിൽ പ്രതികരിച്ചിരിക്കുകയാണ് ബേസിൽ.

തന്നെ ആൾക്കാർ‌ സ്നേഹിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ടെന്നും പക്ഷെ, തനിക്ക് തന്റെതായ ഐഡന്റിറ്റി ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നെന്നുമാണ് ബേസിൽ പറഞ്ഞത്. ദിലീപിനെ പോലെ ജനപ്രിയ നായകൻ എന്ന വിശേഷണം സോഷ്യൽ മീഡിയിൽ ചർച്ച ചെയ്യപ്പെടുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു ബേസിലിന്റെ മറുപടി. 

ദിലീപിന് അദ്ദേഹത്തിന്റെതായ ശൈലിയുണ്ട്. നമ്മുടെയൊക്കെ ചെറുപ്പക്കാലത്ത കണ്ടിരുന്ന സിനിമകൾ കൊണ്ട് അദ്ദേഹം ഉണ്ടാക്കിയെടുത്ത പേരാണത്. എന്നെ ആളുകൾ ഇഷ്ടപ്പെടുന്നു എന്നറിയുന്നതിൽ തന്നെ സന്തോഷം. എനിക്ക് എന്റെതായ ഐഡന്റിറ്റി ആവശ്യമാണ്. അദ്ദേഹത്തിന്റെ ലെഗസി അയാൾ ഒറ്റയ്ക്ക് ഉണ്ടാക്കിയെടുത്തതാണ്. അതുമായി താരതമ്യം ചെയ്യാൻ എനിക്ക് താല്പര്യമില്ലെന്നാണ് ബേസിൽ പറയുന്നത്.

പ്രാവിന്‍കൂട് ഷാപ്പ് എന്ന ചിത്രമാണ് ബേസിലിന്‍റെതായി പുതിയതായി റിലീസിനെത്തിയത്. സൗബിന്‍ ഷാഹിറും ചെമ്പന്‍ വിനോദ് ജോസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

.

ENGLISH SUMMARY:

Basil has responded to comparisons being made between him and actor Dileep. While he is happy to know that people love him, he expressed a desire to have his own unique identity. His comments came in response to discussions on social media regarding the comparison, particularly the label of a popular hero like Dileep.