തന്റെ ദൃശ്യങ്ങൾ മോശമായ ആംഗിളുകളിൽ പകർത്തിയ ഓൺലൈൻ ചാനലിനെ പരിഹസിച്ച് നടി എസ്തർ അനിൽ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. എസ്തറും നടൻ ഗോകുലും ഒരുമിച്ചിരിക്കുന്ന വിഡിയോ ഷൂട്ട് ചെയ്ത രീതിയാണ് വിമര്‍ശനത്തിനിടയാക്കിയത് . എസ്തറിനെ മാത്രം സൂം ചെയ്തെടുത്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതും ആരും പ്രതീക്ഷിക്കാത്ത ആംഗിളുകളില്‍ നിന്ന്. ഓണ്‍ലൈന്‍ ചാനല്‍ പുറത്തുവിട്ട ഈ വിഡിയോക്ക് താഴെയാണ് പരിഹാസ കമന്റുമായി എസ്തർ എത്തിയത്.
നടിമാർ പുറത്ത് ഇറങ്ങിയാൽ മുകളിൽ നിന്നും താഴെ നിന്നും സകല ആംഗിൾ നിന്നും വിഡിയോ എടുക്കുന്നവരുടെ വിഡിയോ പകര്‍ത്തി ഇൻസ്റ്റ സ്റ്റോറിയാക്കുകാണ് നടി മാളവിക മേനോന്‍. ഇതാണ് ഞാന്‍ പറഞ്ഞ ടീംസ് എന്ന് പറഞ്ഞാണ് മാളവികയുടെ സ്റ്റോറി. ക്യാമറ ഓണാക്കിയപ്പോള്‍ പലരും ഓടിയെന്നും ആകാശത്ത് നിന്ന് ഷൂട്ട് ചെയ്യുമ്പോള്‍ ഞങ്ങള്‍ എന്ത് ചെയ്യാനാണെന്നും മാളവിക ചോദിക്കുന്നു.