serial-actor

TOPICS COVERED

അഭിനയം മാത്രമായിരുന്നു അയാളുടെ സ്വപ്നം, അറിയപ്പെടുന്ന ഒരു നടനാവണം, സിനിമകള്‍ ചെയ്യണം. പുതുവര്‍ഷത്തിലും പ്രതീക്ഷകള്‍ ഏറെയായിരുന്നു. പക്ഷെ വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു. 

‘ധർത്തിപുത്ര നന്ദിനി’ എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ നടനാണ് അമൻ ജയ്സ്വാള്. വെള്ളിയാഴ്ച വൈകിട്ട് 3ന് മുംബൈ ജോഗേശ്വരിയിലെ ഹിൽപാർക്ക് പ്രദേശത്ത് ഇരുചക്ര വാഹനത്തിൽ ട്രക്കിടിച്ചായിരുന്നു അമനുവിന്‍റെ ദാരുണാന്ത്യം. മറ്റൊരു പരമ്പരയുടെ ഓഡിഷനായി അമൻ പോകുന്നതിനിടെയായിരുന്നു അപകടം.

ഉത്തർപ്രദേശ് സ്വദേശിയാണ്. അപകടമുണ്ടാക്കിയ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഭാശാലിയായ യുവനടനെയാണു നഷ്ടപ്പെട്ടതെന്നു സഹപ്രവർത്തകർ അനുസ്മരിച്ചു. സമൂഹമാധ്യമങ്ങളിൽ അമന്റെ വിഡിയോയും ചിത്രങ്ങളും വൈറലാകാറുണ്ട്. അമന്റെ ഇൻസ്റ്റഗ്രാമിലെ അവസാന പോസ്റ്റാണ് ആരാധകർ സങ്കടത്തോടെ ഷെയർ ചെയ്യുന്നത്. ‘പുതിയ സ്വപ്നങ്ങളും അനന്തസാധ്യതകളും തേടി 2025ലേക്ക് പ്രവേശിക്കുന്നു’ എന്ന കുറിപ്പോടെ അമൻ പങ്കുവച്ച വിഡിയോ പോസ്റ്റിനു താഴെ അനുശോചന സന്ദേശങ്ങൾ നിറയുകയാണ്. 

ENGLISH SUMMARY:

In a heartbreaking incident, 22-year-old television actor Aman Jaiswal lost his life in a fatal road accident. Aman who is popularly known for his role as Akash Bharadwaj in the popular TV series 'Dhartiputra Nandini,' the young actor’s untimely demise has left fans and colleagues in shock.