mammootty-gokul-suresh

TOPICS COVERED

മമ്മൂട്ടി–ഗൗതം വാസുദേവ് മേനോന്‍ ചിത്രം ഡൊമിനിക്ക് ആന്‍ഡ് ദി ലേഡീസ് പഴ്​സിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം കോമഡി ട്രാക്കില്‍ പോകുന്ന ത്രില്ലറായിരിക്കുമെന്നാണ് സൂചന. മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ചിത്രം റിലീസിനോട് അടുക്കുമ്പോള്‍ ഒരു രസകരമായ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷ് ഡാന്‍സ് കളിക്കുന്ന വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. 

2012ല്‍ പുറത്തുവന്ന മമ്മൂട്ടി ചിത്രം താപ്പാനയിലെ ഊരും പേരും എന്ന പാട്ടിനാണ് ഇരുവരും ചുവട് വക്കുന്നത്. മമ്മൂട്ടിയുടെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസാണ് വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ആസ്വദിച്ച് ഡാന്‍സ് കളിക്കുന്ന മമ്മൂട്ടിയേയും ഗോകുലിനേയും വിഡിയോയില്‍ കാണാം. വലിയ സ്വീകാര്യതയാണ് വിഡിയോക്ക് ലഭിക്കുന്നത്. 

ജനുവരി 23നാണ് ഡൊമിനിക്ക് ആന്‍ഡ് ദി ലേഡീസ് പഴ്​സ് റിലീസ് ചെയ്യുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. വിനീത്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ.

ENGLISH SUMMARY:

A video of Gokul Suresh and Mammootty dancing together has gone viral on social media. The clip shows the two actors enthusiastically dancing and enjoying each other's company. The video is receiving a great response from viewers