നടി അഖില ഭാര്‍ഗവനെ കുറിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു. അഖില ഒന്‍പതാംക്ലാസില്‍ എഴുതിയപ്പോള്‍ തന്നെ കണ്ടതിനെ പറ്റി കുറിച്ച ഡയറിയുടെ പേജ് പങ്കുവച്ചാണ് ബെന്യാമിന്‍ കുറിപ്പെഴുതിയത്. ഇത്തവണത്തെ കെഎല്‍എഫ് വേദിയില്‍ അഖില ബെന്യാമിനെ കാണാനെത്തിയിരുന്നു. അപ്പോഴാണ് പഴയെ കുറിപ്പ് കാണിച്ചതും. മലയാളത്തിന്റെ അഭിമാനമായ അഖിലയെ കാണാൻ കഴിഞ്ഞത് തന്റെയും സന്തോഷമാണെന്ന് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'പതിനൊന്നു വർഷങ്ങൾക്ക് മുൻപ് ഒരു ഒൻപതാം ക്ലാസുകാരി തനിക്ക് പ്രിയപ്പെട്ട ഒരെഴുത്തുകാരനെ വളരെ അവിചാരിതമായി ഒരു നോക്ക് കണ്ടതിന്റെ ആവേശത്തിൽ സ്വകാര്യ ഡയറിയിൽ ആ സന്തോഷം എഴുതി വച്ചു. ഒരു പതിറ്റാണ്ടിനിപ്പുറം ഈ KLF ന് ആ പെൺകുട്ടി അതേ എഴുത്തുകാരനെ കാണാനായി കോഴിക്കോട് കടപ്പുറത്തേക്ക് വന്നു. അവളുടെ കൈയ്യിൽ അന്ന് എഴുതിയ ഡയറികുറിപ്പും ഉണ്ടായിരുന്നു.
ആ ഒൻപതാം ക്ലാസ്സുകാരി ഇന്ന് ഏറെ വളർന്നിരിക്കുന്നു. പ്രേമലുവിലെ 'കാർത്തിക'യായും സൂക്ഷ്മദർശിനിയിലെ 'സുലു'വായും മലയാള സിനിമ പ്രേക്ഷകരുടെ മനം കവർന്ന അഭിനേത്രി അഖില ഭാർഗവൻ ആണ് ആ പെൺകുട്ടി. ഞങ്ങൾ ഏറെ മിണ്ടി, ഫോട്ടോ എടുത്തു, കാപ്പി കുടിച്ചു. തമ്മിൽ കണ്ട ആവേശത്തിൽ ചേട്ടന് വീഡിയോ കോൾ ചെയ്തു.
താര ജാഡകളില്ലാത്ത ഒരു പാവം കുട്ടി. മലയാളത്തിന്റെ അഭിമാനമായ അഖിലയെ കാണാൻ കഴിഞ്ഞത് എന്റെയും സന്തോഷം, നന്ദി അഖില, ഇത്രയും കാലം ആ ഡയറി സൂക്ഷിച്ചു വച്ചതിനു, ഇത്രയും കാലം ആ സ്നേഹം കാത്തു സൂക്ഷിച്ചതിനു. ഇത്തരം ചെറിയ ഇഷ്ടങ്ങളാണ് എഴുത്തിന്റെ മൂലധനം,' ബെന്യാമിന്‍ കുറിച്ചു.