benyamin-fb-post

മുൻ മന്ത്രി കെ. രാധാകൃഷ്ണനെ ആശ്ലേഷിച്ച് യാത്രയാക്കുന്ന ഡോ. ദിവ്യ എസ് അയ്യരുടെ ചിത്രം  സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുൻമന്ത്രിയായ കെ രാധാകൃഷ്‌ണൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തെ ആശ്ലേഷിക്കുന്ന ചിത്രം തന്റെ ഇൻസ്‌റ്റഗ്രാമിലൂടെ ദിവ്യ എസ് അയ്യർ പുറത്തുവിട്ടത്. ഇതിന് പിന്നാലെ സൈബറിടത്ത് ചിത്രത്തെ പറ്റി രാഷ്ട്രിയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.  ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. ദിവ്യ എസ്. അയ്യർ ആദ്യമായിട്ടല്ല, പാർശ്വവത്കരിക്കപ്പെട്ടവരെ, ദളിതരെ, തന്‍റെ ജാതിയിൽ പെടാത്തവരെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ, കറുത്തവരെ കെട്ടിപ്പിടിക്കുന്നതെന്നും അതവരുടെ ജീവിത ശൈലിയാണെന്നും ബെന്യാമിന്‍ പറയുന്നു. പുറത്ത് പുരോഗമനവും അകത്ത് ജീർണ്ണിച്ച ജാതിയും കൊണ്ടു നടക്കുന്നവർക്ക് അവരെ മനസിലാവില്ലെന്നും ബെന്യാമിന്‍ കുറിപ്പിലൂടെ പറയുന്നു.

ബെന്യാമിന്‍റെ കുറിപ്പ്

ദിവ്യ എസ്. അയ്യർ ആദ്യമായിട്ടല്ല, പാർശ്വവത്കരിക്കപ്പെട്ടവരെ, ദളിതരെ, തന്റെ ജാതിയിൽ പെടാത്തവരെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ, കറുത്തവരെ കെട്ടിപ്പിടിക്കുന്നത്. അതവരുടെ ജീവിത ശൈലിയാണ്. അത്തരത്തിൽ എത്രയോ ചിത്രങ്ങൾ ഇതിനു മുൻപ് കണ്ടിട്ടുണ്ട്. അന്നൊന്നും സല്യൂട്ട് അടിക്കാതെ സഖാവ് കെ. രാധാകൃഷ്ണനെ കെട്ടിപ്പിടിച്ചപ്പോൾ സല്യൂട്ട് കൊടുത്തത് അതിന് നിറയെ രാഷ്ട്രീയ മാനങ്ങൾ ഉള്ളത് കൊണ്ട് തന്നെയാണ്. അതറിയാതെ അതിനെ ജാതീയമായി മാത്രം വായിക്കുന്ന വാട്സ് ആപ്പ് മാമന്മാർ, സ്വന്തം കണ്ണിലെ കോൽ എടുത്തിട്ട് 'പുരോഗമനം' പറയുന്നതാവും ഉചിതം. 

ഞാൻ സല്യൂട്ട് അടിക്കുന്നത് ദിവ്യ എസ് അയ്യർക്കല്ല, ദിവ്യ എന്ന എന്റെ കൂട്ടുകാരിക്കാണ്. പുറത്ത് പുരോഗമനവും അകത്ത് ജീർണ്ണിച്ച ജാതിയും കൊണ്ടു നടക്കുന്നവർക്ക് അവരെ മനസിലാവില്ല. ആ സല്യൂട്ടിന്റെ അർത്ഥവും മനസിലാവില്ല. ഒരിക്കൽ കൂടി സല്യൂട്ട് ദിവ്യ

ENGLISH SUMMARY:

Benyamin Facebook Post About Divya s iyer