കളമശ്ശേരിയില്‍ ഒരു ആടിന്‍റെ ലേലം നടന്നു. ആടു ജീവിതം എന്ന നോവല്‍ എഴുതിയ ബെന്യാമിനും മന്ത്രി പി രാജീവും പങ്കെടുത്ത വാശിയേറിയ ലേലം വിളി. ഇരട്ടിയിലധികം തുകയ്ക്ക് ആടിനെ സ്വന്തമാക്കിയ വ്യക്തി പക്ഷെ അതിനെ തിരിച്ചു നല്‍കി. കാരണം ആ ലേലം സവിശേഷ ലക്ഷ്യത്തിന് വേണ്ടിയായിരുന്നു.
കളമശ്ശേരി കാര്‍ഷികോല്‍സവം. പ്രത്യേകം തയ്യാറാക്കിയ ലേലത്തറയില്‍ ലേലം വിളി മുറുകയാണ്. ഒരു ആടിന് വേണ്ടി. (ഹോള്‍ഡ് – നാലായിരം രൂപയ്ക്ക് എന്ന് പറയുന്നത് ) കട്ടയ്ക്ക് പിടിച്ച് വ്യവസായമന്ത്രി പി രാജീവ്. കാര്‍ഷികോല്‍സവത്തിന്‍റെ ഭാഗമായ സാഹിത്യോല്‍സവത്തില്‍ പങ്കെടുക്കാനെത്തിയ എഴുത്തുകാരന്‍ ബെന്യാമിനും ഒപ്പം കൂടി. വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി ധനസമാഹരണത്തിനാണ് ലേലം സംഘടിപ്പിച്ചത്. വാശിയേറിയ ലേലത്തിനൊടുവില്‍ 13,800 രൂപയ്ക്ക് കളമശ്ശേരി സ്വദേശി നൗഷാദ് ആടിനെ സ്വന്തമാക്കി. ലേലത്തുക ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി. പി രാജീവ് തുക ഏറ്റുവാങ്ങി. നൗഷാദ് ആടിനെയും സംഘാടകരെ ഏല്‍പ്പിച്ചു. അതേ ആടിനായി ലേലം തുടര്‍ന്നുകൊണ്ടിരുന്നു. വയനാടിന് കരുതലാവാന്‍.