ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ടിന്റെ പേരില്‍ ഹിമാലയത്തിന്റെ അടിത്തട്ടിലൊരു ഹോട്ടല്‍. ഫെബ്രുവരി 14നാണ് ഉദ്ഘാടനം. ‘ദ് മൗണ്ടയിന്‍ സ്റ്റോറി’എന്നാണ് ഹോട്ടലിന്റെ പേര്. തന്റെ കഫേപദ്ധതിയുടെ ഗ്ലിംപ്സേ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു.
പരമ്പരാഗത ഹിമാചല്‍ഭക്ഷണങ്ങള്‍ ലഭ്യമാക്കാനാണ് തന്റെ ശ്രമമെന്ന് താരം സോഷ്യല്‍മീഡിയയില്‍ കുറിക്കുന്നു. അമ്മയുടെ അടുക്കളയ്ക്ക് സമാനമായ രീതിയില്‍ നൊസ്റ്റാള്‍ജിയ അനുഭവപ്പെടുന്ന തരത്തിലാണ് തന്റെ ഹോട്ടലിന്റെ പ്രവര്‍ത്തനമെന്നും താരം പറയുന്നു. ഹിമാചലിലെ പരമ്പരാഗത രീതിയിലുള്ള ഭക്ഷണത്തിന്റെ ദൃശ്യങ്ങളാണ് ഗ്ലിംപ്സേയില്‍ വെളിവാകുന്നത്. പരമ്പരാഗത ശൈലിയിലെങ്കിലും ഹോട്ടലിന്റെ രൂപഘടനയിലും രീതികളിലും ഒരു ആധുനികതയുടെ ആവരണം കൂടി വ്യക്തമാണ്.
റസ്റ്റോറന്റിന്റെ ഇന്റീരിയര്‍ ഘടന ബോധ്യപ്പെടുന്ന തരത്തിലുള്ള കാഴ്ചകളാണ് വിഡിയോയിലുള്ളത്. ഹിമാചല്‍പ്രദേശിലെ പുരാതനമായ ഫര്‍ണിച്ചര്‍ സംവിധാനവും കഫേ തേടിയെത്തുന്നവര്‍ക്കായി മനോഹരമായ ഹിമാലയന്‍ കാഴ്ച്ചകളും താരം ഉറപ്പുനല്‍കുന്നു.
‘കുഞ്ഞുനാള്‍ മുതലുള്ള ആഗ്രഹം പൂവണിയുകയാണ്, എന്റെ കുഞ്ഞുകഫേ ഹിമാലയന്‍ മടിത്തട്ടില്‍ യാഥാര്‍ത്ഥ്യമാവുന്നു, ദ് മൗണ്ടയിന്‍ സ്റ്റോറി, ഒരു പ്രണയകഥയാണ്, ഈ മാസം 14നാണ് ഉദ്ഘാടനം ’എന്നാണ് കങ്കണ കുിച്ചത്. ‘പര്‍വതങ്ങള്‍ എന്റെ ബലമാണ്, എന്റെ എല്ലുകളാണ്, പുഴകള്‍ ഞരമ്പുകളാണ്, കാടുകള്‍ എന്റെ ചിന്തകളാണ്, നക്ഷത്രങ്ങള്‍ എന്റെ സ്വപ്നമാണ്’എന്നും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചു. എമര്‍ജന്‍സി എന്ന ബോളിവുഡ് ചിത്രത്തിലാണ് കങ്കണ ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രം ബോക്സ്ഓഫീസില്‍ വന്‍ പരാജയമായിരുന്നു.