സൂപ്പര്‍ താരം തമന്നയും നടന്‍ വിജയ് വര്‍മയും വേര്‍പിരിഞ്ഞു. ഇരുവരുടെയും അടുത്ത സുഹൃത്തിനെ ഉദ്ധരിച്ച് മണികണ്‍ട്രോളാണ് വാര്‍ത്ത പുറത്തുവിട്ടത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയബന്ധമാണ് ഇതോടെ അവസാനിച്ചത്. പൊതുവിടങ്ങളില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെടല്‍ മുതല്‍ സംയുക്ത പ്രൊജക്ടുകള്‍ വരെ ഇരുവരും ചെയ്തിരുന്നു. ലസ്റ്റ് സ്റ്റോറീസ് 2 വിന്‍റെ ചിത്രീകരണത്തിനിടയിലാണ് പ്രണയത്തിലായതെന്ന് തമന്ന ഒരു അഭിമുഖത്തില്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിവാഹത്തോളമെത്തിയ ബന്ധം ഇരുവരും അവസാനിപ്പിച്ചത് ആരാധകര്‍ക്ക് കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ വര്‍ഷം വിവാഹിതരാകുമെന്നും താരങ്ങള്‍ക്കായി മുംബൈയില്‍ ആഡംബര വസതി ഒരുങ്ങുന്നുവെന്നും നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
പ്രണയബന്ധം അവസാനിപ്പിച്ചുവെങ്കിലും ഉറ്റ സുഹൃത്തുക്കളായി ഇരുവരും തുടരുമെന്നും പരസ്പര ബഹുമാനം നിലനിര്‍ത്തിയാണ് പിരിയുന്നതെന്നും സുഹൃത്ത് വെളിപ്പെടുത്തിയതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട്ചെയ്യുന്നു. ഇരുവരും സ്വന്തം ജോലികളില്‍ വ്യാപൃതരാണെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു.
2023 ല്‍ ലസ്റ്റ് സ്റ്റോറീസ് 2വിന്‍റെ റിലീസിന് ഇരുവരും ഒന്നിച്ചെത്തി. ഇരുവരുടെയും പ്രണയം ചിത്രീകരണത്തെയും സഹായിച്ചുവെന്നും പിന്നീട് അവര്‍ തുറന്ന് പറഞ്ഞിരുന്നു. തമന്നയുമായുള്ള ബന്ധം താന്‍ മറച്ച് വയ്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ സ്വകാര്യതയ്ക്ക് താന്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും വിജയ് അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. തങ്ങളുടെ ബന്ധം ആഘോഷിക്കപ്പെടേണ്ടത് തന്നെയാണെന്നാണ് കരുതുന്നതെന്നും തമന്നയും അതേ ആശയമുള്ള വ്യക്തിയാണെന്നും വിജയ് പറഞ്ഞിരുന്നു. എന്നാല്‍ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കേണ്ടതുണ്ടെന്ന് കരുതുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തിരുന്നു.
തികച്ചും സ്വാഭാവികമായാണ് വിജയുമായി താന്‍ പ്രണയത്തിലായതെന്നും വിജയ് തുറന്ന മനസുള്ളയാളും സത്യസന്ധനുമാണെന്നും തമന്ന ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തനിക്ക് താനായി തന്നെ നിലനില്‍ക്കാന്‍ വിജയുമായുള്ള ബന്ധത്തില്‍ സാധിക്കുന്നുണ്ടെന്നും വിജയ്യുടെ പിന്തുണ ഏറെവിലമതിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. വിജയ് തന്‍റെ ജീവിതത്തിലേക്ക് സന്തോഷവും പ്രതീക്ഷയും പകര്‍ന്നുവെന്നും താരം പലപ്പോഴും ആവര്‍ത്തിച്ചിരുന്നു.
Google trending Topic- Tamanna Bhatia