അഭിനേതാക്കള്‍ സിനിമ നിര്‍മിക്കുന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നുവെന്ന നിര്‍മാതാവ് ജി.സുരേഷ്കുമാറിന്‍റെ പ്രസ്താവനയ്ക്കെതിരെ നടന്‍ വിനായകന്‍ രംഗത്ത് വന്നിരുന്നു. അഭിനേതാക്കള്‍ സിനിമ നിര്‍മിക്കേണ്ട എന്ന് ഭാര്യയോടും മകളോടും പോയി പറഞ്ഞാല്‍ മതിയെന്നും താന്‍ നടനാണ്, സിനിമ നിര്‍മിക്കുകയും ഡയറക്ട് ചെയ്യുകയും ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുമെന്നും ഇത് ഇന്ത്യയാണെന്നും വിനായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് നിര്‍മാതാവ് സിയാദ് കോക്കര്‍.
സുരേഷ്‌കുമാർ ഒറ്റക്കല്ലെന്നും ഞങ്ങൾ ഒറ്റകെട്ടായി കൂടെ തന്നെ ഉണ്ടെന്നും തുണി പൊക്കി നാട്ടുകാരെ കാണിക്കുന്നതും അശ്ലീലം പറയുന്നതും അല്ല സിനിമാ നിർമാണമെന്നും താൻ ഒരു സിനിമ എടുത്ത് കാണിക്ക് എന്നിട്ട് വീമ്പിളിക്കാനും സിയാദ് കോക്കര്‍ പറയുന്നു.
കുറിപ്പ്
എത്രയും പ്രിയപ്പെട്ട വിനായകൻ സർ അറിയുവാൻ സുരേഷ്‌കുമാർ ഒറ്റക്കല്ല.. ഞങ്ങൾ ഒറ്റകെട്ടായി കൂടെ തന്നെ ഉണ്ട്.സോഷ്യൽ മീഡിയയിൽ വരുന്ന ട്രോൾ കണ്ട് ഭയക്കുന്നവരല്ല ഞങ്ങൾ.ആരോട് എന്ത് പറയണം എന്ന് താൻ പഠിപ്പിക്കണ്ട വിനായക.തുണി പൊക്കി നാട്ടുകാരെ കാണിക്കുന്നതും അശ്ലീലം പറയുന്നതും അല്ല സിനിമാനിർമാണം. താൻ ഒരു സിനിമ എടുത്ത് കാണിക്ക്.എന്നിട്ട് നിങ്ങൾ വീമ്പിളിക്കു. സിനിമയിൽ അഭിനയിക്കാനും പ്രൊഡക്ഷൻ ചെയ്യാനും പ്രായം ഒരു അളവുകോൽ ആണെങ്കിൽ ഇന്ന് മലയാള സിനിമയിൽ ആരൊക്കെ ഉണ്ടാകുമെന്ന് ഞാൻ പറയണ്ട കാര്യമില്ലല്ലോ.പിന്നെ ഒരു കാര്യം സിനിമ വിജയിച്ചില്ലെങ്കിൽ പ്രേക്ഷകരെ തുണി പൊക്കി കാണിക്കരുതേ വിനായകാ.