diya-dance-viral

‘ഹായ് ലൈല’ എന്ന സൂപ്പർഹിറ്റ് പാട്ടിന് ചുവട് വച്ച് ദിയ കൃഷ്ണയും അശ്വിൻ ഗണേഷും. പ്രണയദിനത്തോടനുബന്ധിച്ചു ചിത്രീകരിച്ച വിഡിയോ ആണ് ഇപ്പോൾ ഇരുവരും പങ്കുവച്ചിരിക്കുന്നത്. വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. ചുവപ്പ്–മഞ്ഞ കോംബിനേഷനിലുള്ള ഫ്ലോറൽ സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ആണ് ദിയ ധരിച്ചത്. അമ്മയാകാനൊരുങ്ങുന്ന ദിയയുടെ ബേബി ബംപ് വിഡിയോയിൽ കാണാം. കുഞ്ഞുവയർ താങ്ങിപ്പിടിച്ച് ഏറെ ആസ്വദിച്ചാണ് ദിയയുടെ പ്രകടനം.

കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയയുടെ വിവാഹം. സോഫ്റ്റ്‌വയർ എൻജിനീയർ ആണ് പങ്കാളി അശ്വിൻ ഗണേഷ്. ഇരുവരും സ്വകാര്യജീവിതത്തിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ മാസമാണ് താൻ ഗർഭിണിയാണെന്ന വിവരം ദിയ വെളിപ്പെടുത്തിയത്.

ENGLISH SUMMARY:

Following the romantic song, Diya Krishna and her partner Ashwin Ganesh have shared a video filmed in connection with Valentine’s Day. The video, which is paired with the superhit song ‘Haai Laila,’ has already gone viral. Many people have been sharing their reactions to the video.