ആരാധകരുടെ പ്രിയ താരമാണ് തെന്നിന്ത്യൻ നടി ശ്രീലീല. ഡാന്‍സിങ് ക്വീന്‍ എന്ന് വിളിപ്പേരുള്ള താരം പുഷ്പ 2: ദി റൂളിലെ ഐറ്റം നമ്പറിലെ പ്രകടനത്തിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധനേടിയിരുന്നു. ഇപ്പോള്‍ കാര്‍ത്തിക് ആര്യനൊപ്പം ആഷിഖി 3യിലാണ് താരം അഭിനയിക്കുന്നത്. ഗാങ്‌ടോക്കിലും ഡാര്‍ജിലിങ്ങിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നത്. ഡാര്‍ജിലിങ്ങിലെ ഷെഡ്യൂളിനിടെ നടന്ന ഒരുസംഭവത്തിന്റെ ദൃശ്യം ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുവരുമ്പോള്‍ ശ്രീലീലയെ ആരാധകരാരോ പിടിച്ചുവലിക്കുന്നതായി വിഡിയോയില്‍ കാണാം. ഇത് അറിയാതെ കാര്‍ത്തിക് ആര്യന്‍ മുമ്പില്‍ നടന്നുപോവുന്നതും കാണാം. ഇരുവരും നടന്നുപോവുമ്പോള്‍ അപ്രതീക്ഷിതമായി ആരോ താരത്തെ ആള്‍ക്കൂട്ടത്തിലേക്ക് പിടിച്ചുവലിക്കുകയായിരുന്നു. സംഭവത്തില്‍ ശ്രീലീല അസ്വസ്ഥയാവുന്നതും വിഡിയോയില്‍ കാണാം.നടിയോട് മോശമായി പെരുമാറിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പലരും ആവശ്യപ്പെട്ടു.