fahad-fasil-post

ഫഹദ് ഫാസിലിനെ ചേര്‍ത്തു പിടിച്ച് ചുംബനം നല്‍കി ബാബു ആന്‍റണി. തന്റെ മടിയിലിരുന്ന് കളിച്ചിരുന്ന പയ്യൻ ഇപ്പോൾ പാൻ ഇന്ത്യൻ നടൻ ആയതിലുള്ള സന്തോഷം താരം തന്നെയാണ് ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. ഓടും കുതിര ചാടും കുതിര' സിനിമയുടെ ലൊക്കേഷനിൽ നിന്നെടുത്ത ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യലിടത്ത് വൈറലായി.

പൂവിനു പുതിയ പൂന്തെന്നൽ ചെയ്യുന്നതിനിടയിൽ എന്റെ മടിയിൽ ഇരുന്നു കളിച്ചിരുന്ന കൊച്ചുകുട്ടി ഇന്ന് ഒരു പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുന്നു. അൽത്താഫ് സലിം സംവിധാനം ചെയ്ത ഓടും കുതിര ചാടും കുതിരയുടെ ലൊക്കേഷനിൽ നിന്നുള്ള ഞങ്ങളുടെ ചിത്രം എന്ന അടിക്കുറിപ്പോടെയാണ് ബാബു ആന്‍റണി ചിത്രങ്ങള്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 

ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓടും കുതിര ചാടും കുതിര’. കല്യാണി പ്രിയദർശൻ, രേവതി പിള്ള, ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്‌, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. 

ENGLISH SUMMARY:

Babu Antony Hugs and Kisses Fahadh Faasil Affectionately