'അഭിനേതാക്കളുടെ തിരഞ്ഞെടുപ്പാണ് ഒരു സംവിധായകന്‍റെ 65 ശതമാനം ജോലിയും'. ലോകപ്രശസ്ത സംവിധായകനായ ജോണ്‍ ഫ്രാങ്കന്‍ഹൈമറുടെ ഒരു വചനമാണിത്. ഒരു സിനിമയിലെ കഥാപാത്രങ്ങള്‍ക്കായി അഭിനേതാക്കളെ സൂക്ഷ്മമായി തിരഞ്ഞെടുക്കുന്നതിലെ സംവിധായകന്‍റെ മികവിനെയാണിത് എടുത്തുപറയുന്നത്. മലയാളത്തില്‍ പല സംവിധായകന്മാരും ഇത്തരത്തില്‍ കാസ്റ്റിങ്ങില്‍ മികച്ച കഴിവ് തെളിയിച്ചവരാണ്. പ്രധാന കഥാപാത്രങ്ങള്‍ക്കുമാത്രമല്ല ചെറിയ ഒരു കഥാപാത്രത്തിത്തിന് വരെ അവര്‍ പ്രാമുഖ്യം നല്‍കും.
കഥാപാത്രങ്ങള്‍ക്കനുയോജ്യരായ ആളുകളെ കണ്ടെത്താന്‍ ബുദ്ധിമുട്ടി അത് സ്ക്രീനില്‍ ഫലിപ്പിക്കുന്നത് വലിയൊരു വിജയം തന്നെയാണ്. എമ്പുരാനായി കാത്തിരിക്കുന്ന സിനിമാസ്വാദകരോട് പങ്കുവെക്കാനുള്ളത് പൃഥ്വിരാജ് എന്ന സംവിധായകന്‍റെ കാസ്റ്റിങ് മികവിനെക്കുറിച്ചാണ്.
ലൂസിഫറിലെ കടുവുള പോലെ എന്ന പാട്ടും സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ആ മാസ്സ് ഫൈറ്റും കണ്ട് കോരിത്തരിച്ച ആരാധകര്‍ മുരുകന്‍ മാര്‍ട്ടിന്‍റെ മുത്തു എന്ന കഥാപാത്രത്തെ മറന്നുകാണില്ല. മുത്തുവിന് സിനിമയില്‍ പറയത്തക്ക ഡയലോഗ് ഒന്നും ഇല്ല പക്ഷെ മുത്തുവിന്‍റെ മുഖത്ത് വരുന്ന ഭാവങ്ങള്‍ ആ ജീപ്പിന് മുന്നിലിരിക്കുന്ന സ്വാഗ്. എല്ലാം മുത്തുവിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ പ്രധാനപ്പെട്ട ആരാണ് മുത്തു എന്ന് ചോദ്യം പ്രക്ഷകരുടെ മനസില്‍ ബാക്കിയാണ്. സിനിമയ്ക്കായി കാസ്റ്റിങ് നിര്‍വഹിച്ച റോഷന്‍ പതക്കിനെ പ്രത്യേകം എടുത്തുപറയുന്നു.
ഇതുപോലെത്തന്നെ സ്റ്റീഫന്‍ നെടുമ്പള്ളി തുടക്കത്തില്‍ പി.കെ രാംദാസിന്‍റെ മൃതശരീരം കാണാന്‍ പോകുമ്പോള്‍ ഒപ്പം നടക്കുന്ന ജെയ്സ് ജോസ്. ഒരൊറ്റ ഡയലോഗില്ല പക്ഷെ കാസ്റ്റിങ് പക്ക. ചെറിയ കഥാപാത്രങ്ങളെ പറഞ്ഞ് നിര്‍ത്തി, വലിയ കഥാപാത്രങ്ങളോ. ബിമല്‍ നായര്‍ എന്ന വിവേക് ഒബ്രോയ്, ഫാസിലിന്‍റെ ഫാദര്‍ നെടുമ്പള്ളി, സച്ചിന്‍ ഖെദേക്കറിന്‍റെ പി.കെ.രാംദാസ. സാധാരണ സിനിമകളില്‍ ശ്രദ്ധിക്കാതെ പോയേക്കാവുന്ന കഥാപാത്രങ്ങളെ എത്ര ഫലപ്രദമായാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിക്കൊണ്ടിരിക്കുകയാണ് എമ്പുരാന്‍റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍. ലൂസിഫറില്‍ നിന്നും വരുന്ന നടീനടന്മാരെ അറിയുമെങ്കിലും പുതിയ അഭിനേതാക്കളെ കണ്ടും ആശ്ചര്യപ്പെടേണ്ട അവസരം തന്നെയാണ്.
കാസ്റ്റിങ്ങ് ത്രില്ലടിപ്പിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇനി എമ്പുരാനായുള്ള നാളുകളെണ്ണി കാത്തിരിക്കുക എന്ന പണി മാത്രമാണ് ആരാധകര്‍ക്ക് ബാക്കിയുള്ളത്.