ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് എമ്പുരാൻ. മാര്‍ച്ച് 27ന് ചിത്രം തിയറ്ററിലെത്തുമ്പോള്‍ സിനിമ കാണാന്‍ ജീവനക്കാര്‍ക്ക് അവധി നല്‍കിയിരിക്കുകയാണ് ഒരു കമ്പനി. എസ്‍തെറ്റ് എന്ന സ്റ്റാര്‍ടപ്പ് കമ്പനിയാണ് ഇങ്ങനെ അവധി നല്‍കിയിരിക്കുന്നത്. വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയാണ് എസ്‍തെറ്റ്. ജീവനക്കാര്‍ക്ക് മാര്‍ച്ച് 27ന് ഹാഫ് ഡേ ആണ് അവധി നല്‍കിയിരിക്കുന്നത് .
തങ്ങള്‍ കടുത്ത മോഹൻലാല്‍ ആരാധകരായതിനാലാണ് എമ്പുരാന്റെ റിലീസിന് ജീവനക്കാര്‍ക്ക് അവധി നല്‍കാൻ തീരുമാനിച്ചതെന്ന് ഉടമകള്‍ വ്യക്തമാക്കി. കമ്പനിയിലെ ജീവനക്കാര്‍ക്ക് ടിക്കറ്റ് നല്‍കുമെന്നും പറയുന്നു ആല്‍ബിൻ പറഞ്ഞു.
പൃഥ്വിരാജ്–മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ മാർച്ച് 27ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ ഇതോടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്നു.