mammooty-temple

TOPICS COVERED

നടന്‍ മമ്മൂട്ടിയുടെ പേരിൽ പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ധന്വന്തരാർച്ചന. പൂതക്കുഴി ഭക്തജന സമിതിയാണു ഇന്നലെ രാവിലെ അർച്ചന നടത്തിയത്. മുഹമ്മദ്കുട്ടി - വിശാഖം നക്ഷത്രം എന്ന പേരിലായിരുന്നു അർച്ചന. മേൽശാന്തി സുജിത് നാരായണൻ നമ്പൂതിരി അർച്ചന നടത്തി പ്രസാദം കൈമാറി.

നേരത്തെ മോഹന്‍ലാല്‍ മമ്മൂട്ടിയുടെ പേരില്‍ ശബരിമലയില്‍  ഉഷപൂജ നടത്തിയിരുന്നു. വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു.

ENGLISH SUMMARY:

A special Dhanwantari Archana was conducted at the Puthakuzhi Sreekrishnaswamy Temple in honor of actor Mammootty. The ceremony was organized by the Puthakuzhi Bhakthajana Samithi and took place yesterday morning. The archana was performed under the name "Muhammadkutty - Vishakham Nakshathram." The chief priest, Sujeeth Narayanan Namboothiri, led the ritual and distributed the prasadam