mohanlal-book-myshow
  • മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ ബുക്കിങ് തുടങ്ങി
  • പല തിയറ്ററുകളും ഹൗസ് ഫുള്‍ ആയി
  • ആദ്യത്തെ ഒരു മണിക്കൂറില്‍ എഴുപതിനായിരം ടിക്കറ്റുകള്‍ വിറ്റു

മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ ഓൾ ഇന്ത്യ ബുക്കിങ് ഓൺലൈൻ സൈറ്റുകളിൽ ആരംഭിച്ചു. നിമിഷ നേരം കൊണ്ട് ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതോടെ പല തിയറ്ററുകളിലും ഹൗസ് ഫുള്‍ ആയി. ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയും നിലച്ചുപോയ അവസ്ഥ ഉണ്ടായി. സകല കലക്‌ഷൻ റെക്കോർഡുകളും എമ്പുരാൻ തകർത്തെറിയുമെന്നാണ് ആരാധകര്‍ പറയുന്നത്.  ഒട്ടുമിക്ക ജില്ലകളിലെയും എല്ലാ തിയറ്ററുകളിലും എമ്പുരാൻ ആണ് ചാർട്ട് ചെയ്തിരിക്കുന്നത്. ആറു മണിക്കാണ് ആദ്യ ഷോ.

mohanlal-empuran

2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ നിർവഹിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

ഖുറേഷി-അബ്രാം സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാരിയർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

ENGLISH SUMMARY:

The booking for Mohanlal's film Empuran went live on online platforms, and tickets sold out within minutes, leading to "house full" statuses at many theaters. At one point, the ticket booking site BookMyShow also crashed due to the demand. Fans are speculating that Empuran will break all collection records. The movie is charting at theaters across most districts, with the first show starting at 6:00 PM.