seema-empuran

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ റെക്കോർഡുകൾ തീർത്ത് പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് 48 മണിക്കൂർ പോലും പിന്നിടും മുൻപ് 100 കോടി ക്ലബിൽ എത്തിയിരിക്കുകയാണ് ചിത്രം. എന്നാല്‍ സിനിമയ്ക്ക് എതിരെ വ്യാപക വിമര്‍ശനമാണ് സംഘപരിവാര്‍ സംഘടനകളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. എമ്പുരാൻ സിനിമയെയും അണിയറക്കാരെയും പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്  നടി സീമ ജി നായർ

എത്രയൊക്കെ ഹേറ്റ് ക്യംപെയ്ൻ വന്നാലും കാണേണ്ടവർ ഇത് കാണുമെന്നും പണ്ടൊക്കെയാണ് ഓച്ഛാനിച്ച് നിൽക്കുന്ന കാലഘട്ടം, ഇപ്പോൾ ഒരുപാട് ദുരം മുന്നോട്ടു പോയിരിക്കുന്നുവെന്നും സീമ ജി നായർ ഫെയ്സ്ബുക്കിൽ കുറിച്ചു. ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആരുടേയും മുന്നിൽ അടിയറവ് വെക്കാൻ ഉള്ളതല്ലെന്നും സിനിമ സിനിമയായി മുന്നോട്ടു പോകട്ടെ എന്നും അവർ പറഞ്ഞു. കൈകെട്ടി ,കഴുത്തു കുനിച്ചു നിർത്തി, കഴുത്തു വെട്ടുന്നരീതി അത് കേരളത്തിൽ വിലപ്പോകില്ലെന്നും സീമ പറഞ്ഞു.

കുറിപ്പ്

‘ആരെ പേടിക്കാനാണ്, ധൈര്യമായി മുന്നോട്ട്. എത്രയൊക്കെ ഹേറ്റ് ക്യാംപെയിൻ വന്നാലും കാണേണ്ടവർ ഇത് കാണും. പണ്ടൊക്കെയാണ് ഓച്ഛാനിച്ചു നിൽക്കുന്ന കാലഘട്ടം, ഇപ്പോൾ ഒരുപാട് ദുരം മുന്നോട്ടു പോയിരിക്കുന്നു. ആരെ ആരാണ് പേടിക്കേണ്ടത്. കൈകെട്ടി, കഴുത്തു കുനിച്ചു നിർത്തി, കഴുത്തു വെട്ടുന്നരീതി അത് കേരളത്തിൽ വിലപ്പോകില്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആരുടെയും മുന്നിൽ അടിയറവ് വെക്കാൻ ഉള്ളതല്ല. പറയേണ്ടപ്പോൾ. പറയേണ്ടത്, പറയാൻ ധൈര്യം കാണിച്ച നിങ്ങൾക്കിരിക്കട്ടെ കയ്യടി. ഇവിടെ ആർക്കാണ് പൊള്ളിയത്, ആരുടെ പേര് ആരെങ്കിലും പറഞ്ഞോ. കോഴി കട്ടവന്റെ തലയിൽ പപ്പാണെന്നും പറഞ്ഞു എന്തിനീ ബഹളം. സിനിമ സിനിമയായി മുന്നോട്ടു പോകട്ടെ. ഇതിനിടയിൽ തമ്മിൽ അടിപ്പിക്കാൻ വെമ്പൽ കൊള്ളുന്നവർ വളരെയേറെ. നന്നായി ആലോചിച്ചിട്ടാണി പോസ്റ്റ്. പോരട്ടങ്ങനെ പോരട്ടെ, തെറി കൂമ്പാരങ്ങൾ പോരട്ടെ. എല്ലാവർക്കും എന്തോ കൊള്ളുന്നുവെങ്കിൽ അതിൽ എന്തോ ഇല്ലേ. ഒന്നും ഇല്ലെങ്കിൽ മിണ്ടാതിരുന്നാൽ പോരെ. ആരൊക്കെ ആരുടെ അച്ഛന് വിളിച്ചാലും ഒറ്റ അച്ഛന് പിറന്നവർ മുന്നോട്ട് ...(തെറി പാർസെലിൽ വരുന്നുണ്ട് പോസ്റ്റ് ഇട്ടതെ ഉള്ളു സൂപ്പർ ആണ് ..എന്റെ പ്രിയപ്പെട്ടവർ ആരും കമന്റ് വായിക്കല്ലേ ..കുറച്ചൊക്കെ ഞാൻ റിപ്ലൈ കൊടുക്കുന്നുണ്ട് ഉറക്കം വരുമ്പോൾ പോയി കിടക്കുമെ..എന്റെ പൊന്നോ എന്റെ അപ്പൂപ്പൻ വരെ പരലോകത്തു നിന്ന് ഇറങ്ങി വരും ) അത്രയ്ക്കും ഉണ്ട് പറ്റാത്തത് ഞാൻ ഡിലീറ്റ് ചെയ്യുമേ.’

ENGLISH SUMMARY:

Mohanlal-starrer L2: Empuraan, directed by Prithviraj, continues its record-breaking theatrical run. The film entered the ₹100 crore club in less than 48 hours of release. However, the movie has faced strong criticism from Sangh Parivar organizations. In response, actress Seema G Nair has come forward in support of the film and its makers.