തകര്‍പ്പന്‍ വർക്ക്ഔട്ട് ചെയ്യുന്ന റിമി ടോമിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറൽ. എവിടെയാണെങ്കിലും, എങ്ങനെയാണെങ്കിലും, ഏത് അവസ്ഥയിലാണെങ്കിലും വ്യായാമം ചെയ്യാനുള്ള വഴി എന്തായാലും ഞാൻ കണ്ടെത്തും എന്ന കുറിപ്പോടുകൂടിയാണ് റിമി തന്റെ വിഡിയോ പങ്കുവച്ചത്. ഇതിനു മുൻപും ഫിറ്റ്നസ്സുമായി ബന്ധപ്പെട്ട ധാരാളം വിഡിയോകളും ഫോട്ടോയും റിമി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. സന്തോഷം നിങ്ങളുടെ മനസ്സിനെയും മനോഭാവത്തെയും ആശ്രയിച്ചിരിക്കുന്നു എന്ന കുറിപ്പോടെ ഇട്ട വിഡിയോയും വൈറലാണ്.
ജിമ്മിൽ ഷൂട്ട് ചെയ്തിരിക്കുന്ന വിഡിയോയിൽ കേബിൾ ബൈസപ് കേൾ, ലാറ്റ് പുൾഡൗൺ എന്നീ വ്യായാമങ്ങളാണ് റിമി ചെയ്യുന്നത്. ഇവ കൈകളുടെ മസിലിനും, ബാക്ക് മസിലുകൾക്കുമാണ് ഉപകാരപ്പെടുക. ഫിറ്റ്നസ്സിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന വ്യക്തിയാണ് റിമി.