പ്രിയതാരം മമ്മൂട്ടിയുടെ പാട്ട് ആണ് ഇപ്പോൾ സൈബറിടെ ഏറ്റെടുത്തിരിക്കുന്നത്. 'മമ്മൂക്കയുടെ അമ്മ മെഹ്ഫിൽ' എന്ന പേരിൽ താരസംഘടനയായ അമ്മ പങ്കുവച്ച വിഡിയോയാണിത്. പഴയ പാട്ടുകൾ പാടിയും ഓർമകളും പങ്കുവച്ചുമുള്ള മമ്മൂട്ടിയെ വിഡിയോയിൽ കാണാം. മമ്മൂട്ടി, ജഗദീഷ്, ജയൻ ചേർത്തല, സിദ്ധിഖ്, രമേഷ് പിഷാരടി, ബാബുരാജ് തുടങ്ങിയവരും മമ്മൂട്ടിക്കൊപ്പം ഉണ്ട്.
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയെ കണ്ട സന്തോഷത്തിലാണ് ആരാധകർ. കമന്‍റ് ബോക്സില്‍ നിറയെ മമ്മൂട്ടിയുടെ പാട്ടും ചിരിയും സന്തോഷവുമാണ്. ഇതാണ് വൈബ്, മമ്മൂക്ക പൊളിച്ചു, ഒത്തിരി നേരം കണ്ടിരിക്കും എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, ബസൂക്കയാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. പടം ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തും. ഡീനോ ഡെന്നീസ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്