swasika-viral

സിനിമ–സീരിയല്‍ പ്രേക്ഷകരുടെ പ്രിയ താരമാണ്  സ്വാസിക. തന്‍റെ ജീവിതത്തിലെ വിശേഷങ്ങള്‍ എല്ലാം തന്നെ താരം വ്ലോഗിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവിന്‍റെ പിറന്നാള്‍  ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് താരം. ആ വിശേഷങ്ങളെല്ലാം സ്വാസിക കാണിച്ചിട്ടുണ്ട്. ഫ്രണ്ട്‌സിനും വീട്ടുകാര്‍ക്കുമൊപ്പമായി പ്രത്യേകമായി ആഘോഷം നടത്തുകയായിരുന്നു. അതിനിടയില്‍ ആരാധികയുടെ സമ്മാനവും പ്രേമിന് ലഭിച്ചിരുന്നു. പേരെഴുതിയ വാലറ്റും, ഇടിവളയും, ഷര്‍ട്ടുമായിരുന്നു സമ്മാനമായി കിട്ടിയത്. എനിക്കുള്ള സമ്മാനം എവിടെ എന്ന് ഇടയ്ക്ക് പ്രേം സ്വാസികയോട് ചോദിക്കുന്നുണ്ടായിരുന്നു. എന്തെങ്കിലും ഞാന്‍ വാങ്ങിയുണ്ടാവുമെന്ന് അറിയാമല്ലോ അല്ലേ, കുറച്ചുപേര്‍ കൂടി വരാനുണ്ട് എന്നിട്ട് തരാമെന്നായിരുന്നു മറുപടി.  ഒരു ടാബായിരുന്നു പ്രേമിനുള്ള സ്വാസികയുടെ പിറന്നാൾ സമ്മാനം. പ്രേമിന് ഇഷ്ടമുള്ള ബ്രാന്‍ഡിന്റെ ടീ ഷര്‍ട്ടായിരുന്നു അമ്മയും ചേട്ടനും സമ്മാനമായി നല്‍കിയത്.

swasika-equality

ഭര്‍ത്താവിന് ചോറ് വാരിക്കൊടുത്തും ചേര്‍ത്തണച്ചും  വിഡിയോയില്‍ ഉടനീളം  സ്വാസികയുണ്ട്.  ഇവരുടെ അമ്മൂമ്മയെയും വ്ലോഗിൽ കാണിക്കുന്നുണ്ട്. ഇതാദ്യമായാണ് അമ്മൂമ്മ ഈ വീട്ടിലേക്ക് വരുന്നത് എന്നും സ്വാസിക പറയുന്നുണ്ട്. പ്രേമും സ്വാസികയും കൈപിടിച്ചായിരുന്നു അമ്മൂമ്മയെ വീട്ടിലേക്ക് ആനയിച്ചത്. പ്രമിനെ ചേര്‍ത്തുപിടിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്ന അമ്മൂമ്മയെയും വിഡിയോയിൽ കാണാം.

swasika-reel-viral

2009ൽ വൈഗൈ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസികസിനിമാലോകത്തേക്കെത്തുന്നത്. 2010ൽ ഫിഡിൽ എന്ന സിനിമയിലൂടെ സ്വാസിക മലയാളത്തിലും തുടക്കമിട്ടു. ആ വർഷം തന്നെ ഗോരിപാളയം എന്ന തമിഴ് ചിത്രത്തിലും നായികയായി. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്.ടെലിവിഷൻ സീരിയലുകളിലും സജീവമാണ് സ്വാസിക. 2014 മുതലാണ് സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങിയത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലാണ് സ്വാസിക ആദ്യമായി അഭിനയിക്കുന്നത്. പല ചാനലുകളിലായി വിവിധ ടെലിവിഷൻ റിയാലിറ്റിഷോകളിലും സാന്നിധ്യമറിയിച്ചു. വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു.

ENGLISH SUMMARY:

Actress Swasika, a favorite among film and television audiences, recently celebrated her husband Prem's birthday in a grand manner. She shared glimpses of the celebration through her vlog, showing moments spent with friends and family. A special surprise came from a fan who gifted Prem a personalized wallet, a bracelet, and a shirt. At one point, Prem playfully asked Swasika about his gift, to which she teasingly replied that he would have to wait. Eventually, she surprised him with a tablet. His mother and brother also gifted him a T-shirt from his favorite brand.