girl-phone

TOPICS COVERED

ഒന്നരലക്ഷം രൂപ വിലമതിക്കുന്ന ഐഫോണ്‍ വാങ്ങിക്കൊടുക്കാന്‍ വീട്ടുകാര്‍ തയ്യാറാകാത്തതിന്‍റെ പേരിൽ പതിനെട്ടുകാരിയുടെ ആത്മഹത്യശ്രമം. ബിഹാറിലെ മുംഗറിലാണ് സംഭവം. പെണ്‍കുട്ടി ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയായിരുന്നു. ശരീരത്തിന്റെ മറ്റിടങ്ങളിലും മുറിവേൽപിച്ചു.

എനിക്കൊരു ആപ്പിളിന്റെ ഫോണ്‍ വേണം. എനിക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി മാധ്യമങ്ങളോടു പ്രതികരിച്ചു. ആണ്‍സുഹൃത്തിനൊപ്പം താന്‍ ഒളിച്ചോടിപ്പോയിരുന്നെന്നും തങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.ആണ്‍സുഹൃത്തുമായി സംസാരിക്കാന്‍ കഴിയാത്തതിനാല്‍, ഐഫോണ്‍ വാങ്ങിക്കൊടുക്കാന്‍ മൂന്നുമാസമായി പെണ്‍കുട്ടി അമ്മയോട് ആവശ്യപ്പെട്ടിരുന്നെന്നാണ് വിവരം. എന്നാല്‍, ഫോണ്‍ ലഭിക്കാതെവന്നതോടെ മുറിയില്‍ കയറി വാതില്‍ അടച്ച പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും രക്ഷപ്പെടുത്തുകയും ചെയ്തു.

ENGLISH SUMMARY:

An 18-year-old girl in Munger, Bihar, attempted suicide after her family refused to buy her an iPhone worth ₹1.5 lakh. She used a blade to cut the veins on her wrist and inflicted injuries on other parts of her body.