mammoka-bazooka

മമ്മൂട്ടി ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. നവാ​ഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ഏപ്രിൽ 10ന് രാവിലെ ഒൻപത് മണിക്കായിരിക്കും ചിത്രത്തിന്റെ ആദ്യ പ്രദർശനം. മമ്മൂട്ടിയാണ് തന്‍റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെ ഈ വിവരം പുറത്തുവിട്ടത്.

തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ ഒരു സുപ്രധാനവേഷത്തിലുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്നാണ് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്‍റെ സംവിധായകനായ ഡീനോ ഡെന്നിസ്. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്‍ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്.

സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. 90 ദിവസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ബസൂക്ക, കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ്. വൈശാഖ് ചിത്രം ടർബോയുടെ വൻ വിജയത്തിന് ശേഷം റിലീസ് ചെയ്യാനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്.

ENGLISH SUMMARY:

Fans of Mammootty are eagerly waiting for his upcoming film Bazooka, directed by debutant Dino Dennis. The latest update about the film reveals that its first screening will take place on April 10th at 9 AM. Mammootty himself shared this information on his social media accounts, further heightening anticipation. The question arises: will Bazooka become a Vishu hit, following in the footsteps of previous successful releases?