ഗുരുവായൂർ ക്ഷേത്രനടപ്പുരയിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ ജസ്ന സലീമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കിഴക്കേ നടയിൽ ബാങ്കിൻ്റെ ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി വിഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. നേരത്തെ ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെട്ടതും വിവാദമായിരുന്നു.
ഇപ്പോഴിതാ വിവാദങ്ങള്‍ക്കിടയിലും വീണ്ടും ശ്രീകൃഷ്ണ വിഗ്രഹവുമായി ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുകയാണ് ജസ്ന. മാലയിട്ടും വിഗ്രഹത്തില്‍ ചുംബിച്ചും ജസ്ന വിഡിയോയിക്ക് പോസ് ചെയ്യുന്നുണ്ട്. റോഡില്‍ കണിയൊരുക്കി ശ്രീകൃഷ്ണ വിഗ്രഹം വച്ചാണ് ജസ്നയുടെ ഫോട്ടോ ഷൂട്ട്.
നിങ്ങള്‍ ഇങ്ങനെ ഷോ കാണിക്കരുത്, റോഡില്‍ കാണിക്കുന്ന കോപ്രായം, ഇവരെ അറസ്റ്റ് ചെയ്യണം , എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള പ്രതികരണങ്ങള്‍.
ENGLISH SUMMARY:
Jasna Salim is at the center of a new controversy after she posed for a photoshoot with the idol of Lord Krishna at the Guruvayur Temple, once again violating court orders. The photoshoot, which involved kissing the idol and placing a garland on it, has sparked widespread criticism. This follows a previous incident where she filmed a video and posted it online, breaking temple regulations, which led to a police case being filed against her. Earlier, Jasna had also courted controversy by cutting a cake in the temple premises and engaging in a dispute with other devotees. Despite the ongoing backlash, she has now again posed with the Krishna idol.