dominic-song

മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത  'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സി'ലെ ആദ്യ ഗാനം പുറത്ത്. 'ഈ രാത്രി നമ്മളിൽ ഉന്മാദം നിറയും' എന്ന വരികളോടെയാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. വിജയ് യേശുദാസ്, തിരുമാലി, സത്യപ്രകാശ്, പവിത്ര ചാരി എന്നിവർ ചേർന്നാലപിച്ചിരിക്കുന്ന ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാർ, തിരുമാല എന്നിവരാണ്. സംഗീതം പകർന്നിരിക്കുന്നത് ഡാർബുക ശിവ. 

ജനുവരി 23 നു ആഗോള റിലീസായി എത്തുന്ന ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രം, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ്. 

സെൻസറിങ് പൂർത്തിയായപ്പോൾ  യു എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം, ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും എന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന കാരക്ടർ പോസ്റ്ററുകളും മികച്ച പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത ചിത്രം രചിച്ചിരിക്കുന്നത് ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ  എന്നിവർ ചേർന്നാണ്. ഗൗതം മേനോൻ തന്റെ കരിയറിൽ ആദ്യമായി ഒരുക്കിയ കോമഡി ത്രില്ലർ ആണിത്. മമ്മൂട്ടിക്കൊപ്പം യുവതാരം ഗോകുൽ സുരേഷും നിർണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിൽ   ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട്, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്-  ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ,  എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ,  ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്ണു സുഗതൻ, പിആർഒ- ശബരി

ENGLISH SUMMARY:

The first song from the movie "Dominic and the Ladies Percy" has been released. The song's lyric video has been unveiled, featuring the opening lines "Ei raatri nammalil unmadham nirayam". The song is now available to stream, giving fans a glimpse into the movie's soundtrack.