ബോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രം ഛാവ ഓടിടിയിലേക്ക്. ഏപ്രില്‍ 11ന് നെറ്റ്ഫ്ളിക്സിലായിരിക്കും ചിത്രം റിലീസ് ചെയ്യുക.
ബോളിവുഡ് ചിത്രങ്ങളെല്ലാം തകര്‍ന്നടിഞ്ഞപ്പോള്‍ വന്‍ വിജയമായ ചിത്രമായിരുന്നു ഛാവ. വിക്കി കൗശല്‍ നായകനായ ചിത്രം ലക്ഷ്മണ് ഉതേകറാണ് സംവിധാനം ചെയ്തത്. രശ്മിക മന്ദാന നായികയായ ചിത്രത്തില്‍ അക്ഷയ് ഖന്ന, ഡയാന പെന്റി, അഷുതോഷ് റാണ, ദിവ്യ ദത്ത, വരുണ്‍ ബുദ്ധദേവ്, സഞ്‍ജിത്, വിനീത് കുമാര്‍ സിംഗ്, സന്തോഷ്, പ്രദീപ് രാവത്, സഞ്‍ജീവ് ജയ്‍സ്വാള്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
790 കോടിയാണ് ഛാവ ബോക്സ് ഓഫീസില്‍ നേടിയത്. ആദ്യദിനം തന്നെ ചിത്രം ആഗോളതലത്തില്‍ 50 കോടി നേടിയിരുന്നു. 402.26 കോടിയാണ് സിങ്കത്തിന്റെ ആകെ കളക്ഷൻ. സിങ്കം എഗെയ്ന്, ഫൈറ്റർ, തൻഹാജി: ദി അൺസങ് വാരിയർ, ബാജിറാവു മസ്താനി , കബീർ സിംഗ് എന്നീ ചിത്രങ്ങളുടെ കളക്ഷനേയും ഛാവ മറികടന്നിരുന്നു.