അമേരിക്കൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് അവാര്‍ഡ് സെറഫൈൻ ദേവ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും എംഡിയുമായ റൊണക്ക് രാധാകൃഷ്ണന് . ദുബായിൽ നടന്ന രാജ്യാന്തര സമ്മിറ്റിൽ യുഎഇ മുന്‍ പരിസ്ഥിതി,ജല വിഭവ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് എസ്. അൽ കിന്റി അവാര്‍ഡ് റൊണക്ക് രാധാകൃഷ്ണന് സമ്മാനിച്ചു. ഇതോടൊപ്പം ബേക്കിങ് ആൻഡ് കൺഫെക്‌ഷനറി മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഇൻഡോ- ദുബായ് ഇന്റർനാഷണൽ ബിസിനസ് എക്സലൻസ് അവാർഡ് ദേവ് ഇൻഡസ്ട്രീസിന് ചടങ്ങിൽ വച്ച് സമ്മാനിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നായി 150 ഓളം പ്രതിനിധികൾ പങ്കെടുത്ത സെമിനാറിൽ ബിസിനസ് മേഖല നേരിടുന്ന വിഷയങ്ങളെക്കുറിച്ച് റൊണക് രാധാകൃഷ്ണൻ സംസാരിച്ചു.