ലോകനേതാക്കള്‍ ട്രംപിനെ നോക്കി ചിരിക്കുന്നുവെന്ന് കമല ഹാരിസ്. ബെഡന്‍ ഭരണകൂടത്തിന്‍റെ സാമ്പത്തിക പരിഷ്കരണം രാജ്യത്തെ നശിപ്പിച്ചെന്ന് ട്രംപ്. ആരോപണങ്ങള്‍ വാരിച്ചൊരിഞ്ഞ കമല–ട്രംപ്  ആദ്യ സംവാദം അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് എരിവും ചൂടും കൂട്ടി. 

ട്രംപിന് ഏഴാം സംവാദം. കമലയ്ക്ക് കന്നിയങ്കം. നാവിന് ബെല്ലും ബ്രേക്കുമില്ലാത്ത ട്രംപിനെ നേരിടാന്‍ അഞ്ചുദിവസം പരിശീലിച്ച ശേഷമാണ് കമലയെത്തിയത്. കടുത്ത ആരോപണങ്ങള്‍ക്ക് പകരം, ഡിഫന്‍സീവ് മോഡില്‍ കമല സേഫായി. ബൈഡന്‍റെ സാമ്പത്തിക പരിഷ്കരണങ്ങള്‍ അമേരിക്കയെ തകര്‍ത്തെന്ന് ട്രംപ്. ട്രംപിന്‍റെ കാലത്തെ അത്ര മോശമായില്ലെന്ന്  അബോര്‍ഷന്‍ നയത്തില്‍ നിലപാടില്ലാതെ ട്രംപിന് കാലിടറി.  അധികാരത്തിലെത്തിയാല്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം തിരികെ കൊണ്ടുവരുമെന്ന് മുന്‍നിലപാട് ആവര്‍ത്തിച്ച കമല സ്ത്രീപക്ഷത്ത് നിന്നു. 

കമലയ്ക്ക് ഇസ്രയേല്‍ വിരുദ്ധ നിലപാടെന്ന് ട്രംപ്. ഇസ്രയേലിന്റെ അവകാശം സംരക്ഷിച്ചുകൊണ്ട് യുദ്ധം അവസാനിപ്പിക്കണമെന്നാണ് നയമെന്ന് കമല. ക്യാപിറ്റോള്‍ ആക്രമണത്തെ ന്യായീകരിച്ച ട്രംപ് ഖേദമില്ലെന്ന് സംവാദത്തില്‍ ആവര്‍ത്തിച്ചു.  ഒന്നരമണിക്കൂര്‍ നീണ്ട സംവാദം അവസാനിച്ചയുടന്‍ തന്‍റെ വോട്ട് കമലയ്ക്കായിരിക്കുമെന്ന് പോപ് താരം ടെയ്ലര്‍ സ്വിഫ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടു

ENGLISH SUMMARY:

Takeaways from the ABC presidential debate between Donald Trump and Kamala Harris