വിനോദ സഞ്ചാരികളായി എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ലൈംഗീകത ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാന്‍ ഒരു താല്‍ക്കാലിക ഭാര്യ. ഇന്തൊനേഷ്യയുടെ പടിഞ്ഞാറന്‍ മേഖലയായ പുങ്കാക്കിലാണ് ഈ വിചിത്ര സമ്പദായം നിലനില്‍ക്കുന്നത്. പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നതിനായി ഇവര്‍ പണവും നല്‍കും. പകരം ഇവര്‍ ടൂറിസ്റ്റുകളുടെ ലൈംഗിക ആവശ്യങ്ങളും വീട്ടുജോലികളും മറ്റും ചെയ്തുകൊടുക്കും. വിനോദസഞ്ചാരികള്‍ രാജ്യം വിട്ടുപോകുന്നതോടെ ബന്ധം അവസാനിക്കുന്നു. ബന്ധം വേര്‍പിരിഞ്ഞതിനു ശേഷമാവും ടൂറിസ്റ്റുകള്‍ പോകുന്നത്.
ഏജന്‍സികളിലൂടെയാണ് താല്‍ക്കാലിക വിവാഹങ്ങള്‍ നടക്കുന്നത്. മുമ്പ് വിനോദസഞ്ചാരികളും സ്ത്രീകളും തമ്മിലാണ് ഇടപാട് നടന്നിരുന്നത്. എന്നാല്‍ ഏജന്‍സികള്‍ നിലവില്‍ വന്നതോടെ ചൂഷണവും നടക്കുന്നു. ഇവര്‍ക്ക് ലഭിക്കുന്ന പണത്തിന്‍റെ ഒരു പങ്ക് ഏജന്‍റുമാര്‍ തട്ടിയെടുക്കുന്നുണ്ട്. ദാരിദ്ര്യം മൂലമാണ് പല പെണ്‍കുട്ടികള്‍ക്ക് ഇത്തരം താല്‍ക്കാലിക വിവാഹത്തിലേക്ക് പോകേണ്ടി വരുന്നത്.
ഈ വിവാദ സമ്പ്രദായം 'ആനന്ദ വിവാഹങ്ങള്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്. 20 വിവാഹങ്ങള്‍ വരെ ചെയ്ത സ്ത്രീകള്‍ വരെ പ്രദേശത്തുണ്ടെന്നും 17 കാരിക്ക് 50കാരനെ വിവാഹം കഴിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത്തരം വിവാഹങ്ങളും വിവാഹമോചനങ്ങളും കൂടുതലായി നടക്കുന്നതുകൊണ്ട് പുങ്കാക്ക് ഇപ്പോള്‍ 'വിവാഹ മോചന ഗ്രാമം' എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
വിനോദ സഞ്ചാരത്തേയും സമ്പദ്വ്യവസ്ഥയേയും തന്നെ സ്വാധീനിക്കാന്‍ പറ്റുന്ന തരത്തില്‍ ഈ സമ്പ്രദാം വളര്‍ന്നിരിക്കുകയാണ് രാജ്യത്ത്. നിയമപ്രകാരം ഇന്തൊനേഷ്യയില്‍ ഈ വിവാഹങ്ങള്‍ക്ക് അംഗീകാരമില്ല. എന്നാല്‍ ഈ വിവാഹങ്ങള്‍ പിടിക്കപ്പെട്ടാല്‍ നിയമങ്ങളുടെ ലംഘനം നടത്തിയതിനുള്ള പിഴയും തടവ് ശിക്ഷയും ലഭിക്കും