TOPICS COVERED

പ്രായം കുറയാന്‍ ചെയ്‌ത ചികിത്സ എട്ടിന്‍റെ പണിയായിരിക്കുകയാണ് ടെക്‌ സംരംഭകന്‍ ബ്രയാന്‍ ജോണ്‍സണിന്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തനിക്ക് സംഭവിച്ച കാര്യം ബ്രയാന്‍ ജോണ്‍സണ്‍ പങ്കുവച്ചിരിക്കുന്നത്. ശരീരത്തിന്റെ പ്രായം കുറയ്‌ക്കാനായി കോടികള്‍ ചെലവഴിച്ചുള്ള ചികിത്സയിലാണ്‌ ടെക്‌ സംരംഭകനും ശതകോടീശ്വരനുമായ ബ്രയാന്‍ ജോണ്‍സണിന് പണി കിട്ടിയത്.  കൊഴുപ്പ്‌ കുത്തിവയ്‌ക്കല്‍ ചികിത്സ പാളി പോയതിനെ തുടര്‍ന്ന്‌ ബ്രയാന്റെ മുഖം ചുവന്ന്‌ വീര്‍ത്തു. മറ്റൊരാളുടെ ശരീരത്തില്‍ നിന്നുള്ള കൊഴുപ്പ്‌ കുത്തിവച്ചതിനെ തുടര്‍ന്നുള്ള അലര്‍ജി പ്രതികരണമാണ്‌ മുഖം വീര്‍ക്കാന്‍ ഇടയാക്കിയത്‌.

47കാരനായ ബ്രയാന്‍ 150 വര്‍ഷം വരെ ജീവിച്ചിരിക്കാനായി പ്രോജക്ട്‌ ബ്ലൂപ്രിന്റ്‌ എന്ന പേരിലാണ്‌ ലക്ഷണങ്ങള്‍ ചെലവിട്ടുള്ള ചികിത്സ നടത്തുന്നത്‌. 30 ഡോക്ടര്‍മാരടങ്ങിയ സംഘത്തിനെയാണ്‌ ബ്രയാന്‍ 20 ലക്ഷം ഡോളര്‍ ചെലവില്‍ പ്രോജക്ട്‌ ബ്ലൂപ്രിന്റിനായി നിയോഗിച്ചിരിക്കുന്നത്‌.  തലച്ചോര്‍, ഹൃദയം, ശ്വാസകോശം, കരള്‍, വൃക്കകള്‍, ടെന്‍ഡനുകള്‍, പല്ലുകള്‍, ചര്‍മ്മം, മുടി, മൂത്രസഞ്ചി, ലിംഗം, മലദ്വാരം ഉള്‍പ്പെടെയുള്ള അവയവങ്ങളുടെയും പ്രായം 18 വയസ്സാക്കി മാറ്റാനാണ്‌ ബ്രയാന്റെ ശ്രമം.

ENGLISH SUMMARY:

Tech mogul Bryan Johnson, a well-known biohacker and millionaire, recently suffered a huge setback when his latest anti-ageing experiment took an unexpected turn. The tech mogul shared disturbing images on Instagram showing a swollen, red face following an attempt to inject a "donor's" fat into his face to regain a youthful appearance. The anti-ageing procedure reportedly caused severe swelling to his face.