ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി കാസർകോട് സ്വദേശിനി. ബ്രിട്ടനിലെ ബർമിങ്ങാമിൽ കാസർകോട് നിന്നും കുടിയേറി താമസിക്കുന്ന മലയാളി കുടുംബത്തിലെ അംഗമായ മുന ഷംസുദീനാണ് ചാൾസിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നത്.

കഴിഞ്ഞ വർഷമായിരുന്നു മുന ഷംസുദീന്റെ നിയമനം നടന്നത്. മുന മുൻപ് ജറുസലേമിലെയും ഇസ്‌ലാമാബാദിലെയും ബ്രിട്ടിഷ് ഹൈക്കമ്മിഷനുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നോട്ടിങ്ഹാം സർവകലാശാലയിൽ നിന്ന് മാത്തമാറ്റിക്സ് ആൻഡ് എഞ്ചിനീയറിങിൽ ബിരുദം നേടിയ ശേഷം ബ്രിട്ടിഷ് വിദേശകാര്യ സർവീസിൽ ചേരുകയായിരുന്നു മുന.

തുടർന്ന് ചാൾസ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി. ചാൾസ് രാജാവിന്റെ ദൈനംദിന പരിപാടികൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല മുന അടങ്ങിയ ഉദ്യോഗസ്ഥ സംഘത്തിനാണ്. വിദേശ യാത്രകളിൽ രാജാവിനൊപ്പം സഞ്ചരിക്കുകയും വേണം. യുഎന്‍ ഉദ്യോഗസ്ഥനായ ഡേവിഡാണ് മുനയുടെ ഭര്‍ത്താവ്.

ENGLISH SUMMARY:

Kasaragod native Muna Shamsuddin has made her mark on the world stage, proudly serving as the assistant private secretary to King Charles III of Britain. This prestigious appointment, made last year, has not only brought honour to her family but also to the entire Malayali community