യുക്രെയ്നിൽനിന്നും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുമെത്തി യു.എസിൽ തങ്ങുന്നവരുടെ കുടിയേറ്റ അപേക്ഷ സ്വീകരിക്കുന്നത് നിർത്തിവച്ചു. ബൈഡന്റെ ഭരണകാലത്തെ കുടിയേറ്റ പദ്ധതികൾപ്രകാരം യുഎസിൽ എത്തിയവരാണിവർ. രേഖകളിൽ കൃത്രിമം കാണിക്കുന്നതും സുരക്ഷാ ആശങ്കയും ചൂണ്ടിക്കാട്ടിയാണ് നടപടി നിർത്തിവച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിനിടെ, കുടിയേറ്റക്കാരായി ഒറ്റയ്ക്കെത്തിയ 18 വയസ്സിൽ താഴെയുള്ളവർക്കായി സർക്കാർ നിയമസഹായം നൽകുന്ന നടപടികളും നിർത്തിവച്ചു. രക്ഷിതാക്കൾ ഒപ്പമില്ലാതെ യുഎസിൽ പ്രവേശിക്കുന്ന കുട്ടികൾ നാടുകടത്തപ്പെടാതിരിക്കാനുള്ള നിയമനടപടികൾ ഇനി മുതൽ സ്വന്തം ചെലവിൽ ചെയ്യണം. ഇപ്പോൾ ഫെഡറൽ ധനസഹായത്തോടെയാണ് ഈ സേവനം നൽകുന്നത്.