വ്രതാനുഷ്ഠാനത്തിന്‍റെയും പ്രാര്‍ഥനയുടെയും പുണ്യറമസാനെ വരവേറ്റ് ഗൾഫ് രാജ്യങ്ങൾ. ഇത്തവണ ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഒരുമിച്ചാണ് റമസാൻ നോമ്പ് തുടങ്ങിയത്. ആത്മാവിനു വിശുദ്ധിയും ശക്തിയും പകരുന്ന ഉപവാസത്തിന്റെയും പ്രാർഥനയുടെയും റമസാനാണ് തുടക്കമായിരിക്കുന്നത്. പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള കരുത്തുപകരുന്ന നോമ്പുകാലം.
ആദ്യനോമ്പ് ദിവസം പള്ളികളിൽ വിശ്വാസികളുടെ തിരക്കായിരുന്നു. മഗ്രിബ് നമസ്കാരത്തിന് ബാങ്ക് മുഴങ്ങിയതോടെ ഈന്തപ്പഴം കഴിച്ചും വെള്ളം കുടിച്ചും നോമ്പ് തുറന്നു. പിന്നെ നമസ്കാരത്തിനായി പള്ളികളിലേക്ക് ഖുര്‍ ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണ് റമസാൻ. ഉപവാസത്തിന്റെ പകലിനൊടുവില്‍ ഉപാസനയുടെ രാത്രിയിലേക്ക് കടന്നിരിക്കുകയാണ് വിശ്വാസികൾ. ഖുർ ആൻ പാരായണത്താല്‍ മുഖരിതമായിരിക്കും റമസാന്‍ രാവുകളും പകലുകളും.