ramzan

TOPICS COVERED

വിശുദ്ധ മാസമായ റമസാനെ വരവേല്‍ക്കാന്‍ ഒരുങ്ങി ഇസ്ലാം മതവിശ്വാസികള്‍. പള്ളികളിലും വീടുകളിലും പ്രത്യേക തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. നാളെയാണ് വ്രതാനുഷ്ഠാനങ്ങള്‍ക്ക് തുടക്കമാവുക.

പൂര്‍ണമായും ശുദ്ധീകരിച്ചും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയും പള്ളികള്‍ ഒരുങ്ങികഴിഞ്ഞു. വ്രതദിനങ്ങളില്‍മസ്കാരത്തിന് പുറമെ പ്രഭാഷണങ്ങളും സംഘടിപ്പിക്കാറുണ്ട്. റമസാനിലെ ആദ്യപത്തിലും രണ്ടാം പത്തിലും അവസാനപത്തിലും പള്ളികള്‍ കേന്ദ്രീകരിച്ച് പ്രത്യേക പ്രാര്‍ഥകനകള്‍ ഉണ്ടാകും.

വ്രതദിനങ്ങള്‍ തുടങ്ങിയാല്‍ പകല്‍ മുഴുവന്‍ ഭക്ഷണപാനീയങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ച് പുലരുംവരെ പ്രാര്‍ഥനകളില്‍ മുഴുകും. പുണ്യകര്‍മങ്ങളുടെ മാസം കൂടിയായതിനാല്‍ ദാനധര്‍മങ്ങള്‍ ചെയ്തും  സക്കാത്ത് നല്‍കിയും സമ്പത്ത് ശുദ്ധീകരിക്കാനുള്ള അവസരം കൂടിയാണിത്. സാഹോദര്യത്തിന്‍റെയും മതസൗഹാ‍ര്‍ദത്തിന്‍റെയും നിമിഷങ്ങള്‍ സമ്മാനിച്ച്  നാടെങ്ങും ഇഫ്താര്‍ സംഘമങ്ങള്‍ നടക്കും.നോമ്പുതുറയ്ക്കായി വിപണികളില്‍ പലതരം പഴങ്ങളും ഈന്തപ്പഴങ്ങളും നിറഞ്ഞിട്ടുണ്ട്. ഇത്തവണ ചൂടിന്റ കാഠിന്യം മുമ്പത്തേക്കാള്‍ അധികമായതിനാല്‍   അത് കൂടി കണക്കിലെടുത്താണ് റമസാന്‍  സ്പെഷല്‍ വിഭവങ്ങള്‍ ഒരുങ്ങുന്നത്.

ENGLISH SUMMARY:

Muslims worldwide are preparing to welcome the holy month of Ramadan, with special arrangements in mosques and homes. According to IslamicFinder, Ramadan 2025 is expected to begin on Saturday, March 1, 2025, and conclude on Saturday, March 29, 2025. Eid al-Fitr is anticipated to be celebrated on Sunday, March 30, 2025. These dates are tentative and subject to the sighting of the moon.