'യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കിൽ ഞങ്ങൾ പോരാടാൻ തയ്യാറാണ്. അത് താരിഫ് യുദ്ധമായാലും, വ്യാപാര യുദ്ധമായാലും' എന്നാണ് യുഎസിലെ ചൈനീസ് എംബസി സോഷ്യൽ മീഡിയ പ്ലാറ്റിഫോമായ എക്സിൽ കുറിച്ചത്. യുഎസ് പ്രസിഡന്റ് ഡെണാൾഡ് ട്രംപ് ചൈന, മെക്സിക്കോ, കാനഡ എന്നിവയ്ക്കെതിരെ കനത്ത തീരുവ ചുമത്തിയതിനെ തുടർന്നാണ് ചൈനീസ് എംബസിയുടെ പ്രതികരണം. ചൈനയില്‍ നിന്നും ഇറക്കുമതിക്ക് 20 ശതമാനം തീരവയാണ് ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് നാലിന് അര്‍ധരാത്രി ഒരു ബോംബ് പൊട്ടിക്കുമെന്ന് ട്രംപ് മുഴക്കിയ ഭീഷണി ചൈനയ്‌ക്കെതിരായ ഈ നടപടിയായിരുന്നുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്രംപിന്റെ ഈ ഭീഷണിയില്‍ യുഎസിലെ മൂന്ന് ഓഹരി വിപണികളും തകര്‍ന്നിരുന്നു. ഡൗ ജോണ്‍സ്, നാസ് ഡാക്, എസ് ആന്‍റ് പി 500 എന്നീ വിപണികളാണ് തകര്‍ന്നത്.യുഎസ് പ്രസിഡന്‍റായി സ്ഥാനമേറ്റയുടന്‍ ചൈനയ്‌ക്കേ് മേല്‍ 10 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു പത്ത് ശതമാനം ഇറക്കുമതി തീരുവ കൂടി മാര്‍ച്ച് നാലിന് ഏര്‍പ്പെടുത്തിയത്. ഇതോടെ ചൈനയില്‍ നിന്നും യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് ഇറക്കുമതി തീരുവ 20 ശതമാനമായി ഉയരും. അതായത് കാറുള്‍പ്പെടെയുള്ള ചൈനയുടെ സാധനങ്ങള്‍ക്ക് യുഎസിനുള്ളില്‍ വില കൂടും. അതോടെ ചൈനീസ് സാധനങ്ങളുടെ യുഎസിനുള്ളില്‍ ഉപഭോഗം കുറയും.
Also Read; ട്രംപുമായുണ്ടായ വാക്പോരില്‍ മാപ്പുപറഞ്ഞ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി
ചിക്കന്‍, ബീഫ്, സോയബീന്‍സ്, പോര്‍ക്ക് എന്നിവയ്‌ക്കെല്ലാം യുഎസ് പ്രധാനമായും ആശ്രയിച്ചിരുന്നത് ചൈനയെയാണ്. ഈ സാധനങ്ങള്‍ക്കെല്ലാം 15 മുതല്‍ 20 ശതമാനം വരെ വില ഉയരും. ചൈനയ്‌ക്ക് പുറമെ കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ക്ക് നേരെയും ഇറക്കുമതി തീരുവ കൂട്ടി. ഈ രാജ്യങ്ങള്‍ക്ക് 25 ശതമാനമാണ് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎസ് പ്രസിഡന്‍റായി ചുമതലയേല്‍ക്കുമ്പോള്‍ കാനഡയ്‌ക്കെതിരെ 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിന്‍ ട്രൂഡോയെ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്.
പണ്ട് ചൈന, ഇന്ത്യ മെക്സിക്കോ, കാനഡ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ യുഎസ് ഉല്‍പന്നങ്ങള്‍ക്കെതിരെ ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയിരുന്നുവെന്നും ഇപ്പോള്‍ ഞങ്ങളുടെ ഊഴമാണെന്നും ട്രംപ് പറയുന്നു. അതില്‍ തന്നെ അമേരിക്കന്‍ വാഹനങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുന്ന ഇന്ത്യയെ എടുത്ത് പറഞ്ഞായിരുന്നും ട്രംപിന്‍റെ പരാമര്‍ശം.