റഷ്യ–യുക്രെയ്ന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തലിന് വഴിയൊരുങ്ങുന്നതായി സൂചന. ഒരുമാസത്തെ വെടിനിർത്തലിന് സന്നദ്ധമെന്ന് യുക്രെയ്ന്‍ അറിയിച്ചു. സൗദിയിൽ അമേരിക്കയുമായി നടത്തിയ ചർച്ചയിലാണ് വെടിനിര്‍ത്തലിന് തയ്യാറാണെന്ന് യുക്രയിന്‍ സന്നദ്ധത അറിയിച്ചത്.
അതേസമയം യുക്രെയ്നുള്ള സഹായം പുനഃസ്ഥാപിക്കുമെന്ന് അമേരിക്കയും വ്യക്തമാക്കി. ഇതോടൊപ്പം രഹസ്യാന്വേഷണ വിവരങ്ങളും കൈമാറും.