thrissur-accident

തൃശൂര്‍ കല്ലിടുക്ക് ദേശീയപാതപാതയില്‍ ലോറികള്‍ കൂട്ടിയിടിച്ചു ക്ലീനര്‍ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മറ്റൊരു ലോറിയിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.  നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർ തമിഴ്നാട്ടുകാരനായ അറുമുഖ സുന്ദര പെരുമാൾ (40) ആണ് മരിച്ചത്.

ഡ്രൈവർ കരൂർ സ്വദേശി വേലു സ്വാമി പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ഇടിച്ച ലോറിയുടെ ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ തകർന്നു.

ENGLISH SUMMARY:

Thrissur Kallidukku: Cleaner killed as lorries collide on national highway. The accident occurred when a lorry rammed into the rear of a parked lorry. The incident took place today around 2 AM. The cleaner of the parked lorry, Arumugha Sundara Perumal (40) from Tamil Nadu, lost his life in the accident.