dubai-singer

'വൈഷ്ണവ് ജനതോ'.. എന്ന് തുടങ്ങുന്ന ഇന്ത്യന്‍ ജനത ഹൃദയത്തിലേറ്റിയ പാട്ട് പാടി സോഷ്യൽ ലോകത്ത് പ്രിയപ്പെട്ടവനായിരിക്കുകയാണ് ഇൗ അറബി ഗായകന്‍. ഗാന്ധിജിയുടെ 150-ാം ജന്മ ദിനത്തില്‍ അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്തി ഗാനം ആലപിച്ച് യു എ.ഇ.ഗായകൻ യസീര്‍ ഹബീബാണ് സോഷ്യൽ ലോകത്ത് താരമായിരിക്കുന്നത്. 

 

ഗാന്ധിജിയോടുള്ള ആദര സൂചകമായാണ് താന്‍ ഭജന്‍ ആലപിച്ചതെന്ന് യാസീർ പറഞ്ഞു. പാടാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഗാനമാണിതെന്നും ഇന്ത്യന്‍ സമൂഹം എങ്ങനെ പ്രതികരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നുവെന്നും യാസീർ പറയുന്നു. സുഹൃത്ത് മധു പിള്ളയാണ് ഗുജറാത്തി ഭജന്‍ പാടാന്‍ യാസീറിനെ സഹായിച്ചത്.

 

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലോകത്തിൽ വെച്ച്  ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ മൂവര്‍ണ്ണ നിറത്തില്‍ അണിയിച്ചൊരുക്കി കൊണ്ട് ആദരമര്‍പ്പിച്ചത് ലോകത്തിന്റെ  ശ്രദ്ധ നേടിയിരുന്നു.