കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾ പിടികൂടുന്നതിന് ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് കാമറകൾ സജ്ജമാക്കിയതായി ആഭ്യന്തര മന്ത്രാലയം. വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ്‌ ധരിക്കാതിരിക്കൽ, ഫോൺ ഉപയോഗം, അശ്രദ്ധ തുടങ്ങിയ നിയമലംഘനങ്ങൾ ഇതുവഴി എളുപ്പത്തിൽ കണ്ടെത്താനാവുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗം വ്യക്തമാക്കി. 

ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്‍റെ നിർദേശത്തെ തുടർന്നാണ് നടപടി. വാഹനാപകടങ്ങളുടെ തോത് കുറയ്ക്കുന്നതിനും നിയമലംഘനങ്ങൾ യാന്ത്രികമായി നിരീക്ഷിക്കുന്നതിനും എ.ഐ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്താൻ നേരത്തെ തന്നെ സർക്കാർ തീരുമാനമെടുത്തിരുന്നു.

ENGLISH SUMMARY:

AI Camera's to find trafic rules violations in Kuwait.