ഗാസയില്‍ ഹമാസ് ബന്ദികളാക്കിവരെ വിട്ടയക്കുന്നതില്‍ അന്ത്യശാസനവുമായി യു.എസ്. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ബന്ദികളെ ഉടനടി വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. ഹമാസ് കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കണമെന്നും സമൂഹമാധ്യമത്തിലിട്ട പോസ്റ്റില്‍ ഡൊണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.
സഹകരിക്കാന്‍ തയാറായില്ലെങ്കില്‍ ഇസ്രയേലിന് അവരുടെ ജോലി പൂര്‍ത്തിയാക്കാനുള്ള എല്ലാ സഹായവും നല്‍കുമെന്നും അമേരിക്ക വ്യക്തമാക്കി. ഹമാസുമായി നേരിട്ട് ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.