ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ. സൗദി അറേബ്യയിൽ ശവ്വാൽ മാസപ്പിറ ദൃശ്യമായതോടെയാണ് ഇത്. അതേസമയം, ഒമാനിൽ 30 നോമ്പ് പൂർത്തിയാക്കി തിങ്കളാഴ്ച പെരുന്നാൾ ആഘോഷിക്കും. യുഎഇയിലെ വിവിധ എമിറേറ്റുകളിലെ പെരുന്നാൾ നമസ്കാര സമയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദുബായ് എമിറേറ്റിലെ എല്ലാ പള്ളികളിലും രാവിലെ 6.30 ന് ഈദ് നമസ്‌കാരം നടക്കുമെന്ന് ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് സ്ഥിരീകരിച്ചു.