ഗാസയില്‍ ഇസ്രയേല്‍ ആക്രമണം വര്‍ധിപ്പിക്കുന്ന ഘട്ടത്തില്‍ ഹമാസിനെതിരെ ജനരോക്ഷം കൂടുന്നതായി റിപ്പോര്‍ട്ട്. ഈയിടെ നടന്ന ഹമാസ് വിരുദ്ധ പ്രതിഷേധത്തിന് പിന്നാലെ ഹമാസ് പ്രവര്‍ത്തകനെ ആള്‍കൂട്ടം െവടിവച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്. സെന്‍ട്രല്‍ ഗാസയിലെ ദേർ അൽ-ബലയിലെ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ് ബന്ധുവിനെ വെടിവച്ചു കൊന്ന ഹമാസ് പ്രവർത്തകനെ വധിച്ചത്.
അബു സമ്ര വംശത്തിൽപ്പെട്ടവരായിരുന്നു തോക്കുധാരികളെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ദെയ്ർ അൽ-ബലാഹിൽ കടയില്‍ വരി നിൽക്കുകയായിരുന്ന ബന്ധുവായ അബ്ദുൾറഹ്മാൻ ഷാബാൻ അബു സമ്രയെ വെടിവച്ചതിനാണ് ഹമാസ് അംഗത്തെ കൊലപ്പെടുത്തിയതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.
വധശിക്ഷയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
ഗാസയിൽ അബു സമ്ര പോലെ ഡസൻ കണക്കിന് ശക്തരായ കുടുംബങ്ങളുണ്ട്. സംഘടിതമായ ഗോത്രങ്ങളായി പ്രവർത്തിക്കുന്ന ഇവയില്‍ പലർക്കും ഹമാസുമായി ഔപചാരിക ബന്ധമില്ല. ബിസിനസുകളിലൂടെയാണ് ഇവര്‍ അധികാരം നിയന്ത്രിക്കുന്നത്. ഓരോ കുടുംബത്തിനും മുഖ്താർ എന്നു വിളിക്കുന്ന നേതാവുണ്ടായിരിക്കും.
അതേസമയം ഗാസയില്‍ ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിക്കുകയാണ്. ഗാസയിെല സൈനിക നടപടി 'വലിയ പ്രദേശങ്ങൾട പിടിച്ചെടുക്കുന്നതിലേക്ക് വികസിക്കുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കി. ബുധനാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 12 ലധികം കുട്ടികളുള്‍പ്പെടെ 30 ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്.